തമിഴ്‌നാട്ടിൽനിന്ന് ടിപ്പറുകളിൽ തെരുവുനായ്ക്കളെ തള്ളുന്നു

നെയ്യാറ്റിൻകര : രാത്രിയിൽ തമിഴ്‌നാട്ടിൽനിന്ന് ടിപ്പറുകളിൽ നഗരപ്രദേശത്ത് തെരുവുനായ്ക്കളെ കൊണ്ടുതള്ളുന്നു. രോഗംവന്ന വളർത്തുനായ്ക്കളെ ഉപേക്ഷിക്കുന്നവയും കൂടിയാകുമ്പോൾ എണ്ണം കൂടുന്നു. എന്നാൽ, ഇതൊന്നും പിടികൂടാനോ നടപടിയെടുക്കാനോ നഗരസഭയ്‌ക്കോ പോലീസിനോ കഴിയുന്നില്ല.
നെയ്യാറ്റിൻകര നഗരസഭ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആയിരത്തിലേറെ തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചിരുന്നു. എന്നാൽ, നഗരപ്രദേശത്ത് വീണ്ടും തെരുവുനായ്ക്കൾ കൂടുന്നതായാണ് നഗരസഭയുടെ കണ്ടെത്തൽ. തമിഴ്‌നാട്ടിൽനിന്നു പിടികൂടുന്ന തെരുവുനായ്ക്കളെ ടിപ്പറുകളിൽ കയറ്റി അതിർത്തി കടത്തി കൊണ്ടുവിടുന്നതാണ് കാരണമെന്നാണ് നഗരസഭയുടെ വാദം.
കാരണങ്ങൾ മനസ്സിലായിട്ടും പിടികൂടാനോ നടപടിയെടുക്കാനോ നഗരസഭാ ആരോഗ്യ വിഭാഗത്തിനു കഴിയുന്നില്ല. നഗരത്തിൽ ആരോഗ്യ വിഭാഗത്തിന് നൈറ്റ് സ്‌ക്വാഡ് ഉണ്ടായിട്ടും തെരുവുനായ്ക്കളെ ഉപേക്ഷിക്കുന്നവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
നഗരസഭയും പോലീസും സംയുക്തമായി രാത്രിയിലെ പരിശോധന ശക്തമാക്കണമെന്ന് മുൻ കൗൺസിലറും ആലുംമൂട് പൗരാവലി പ്രസിഡന്റുമായ മഞ്ചത്തല സുരേഷ് ആവശ്യപ്പെട്ടു. തെരുവുനായ്ക്കളെ പിടികൂടുന്നതിന് നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് മുൻ കൗൺസിലറും ഭാരതീയ വ്യാപാരി വ്യവസായി സംഘം നെയ്യാറ്റിൻകര ടൗൺ യൂണിറ്റ് പ്രസിഡന്റ് കൂട്ടപ്പന മഹേഷ് ആവശ്യപ്പെട്ടു.
തെരുവുനായ പദ്ധതിക്ക് ഡി.പി.സി. അംഗീകാരം
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് ഷെൽട്ടർ ഹോമിൽ സംരക്ഷിക്കുന്ന പദ്ധതിക്ക് ഡി.പി.സി.യുടെ അംഗീകാരമായി. ഉടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി പദ്ധതി നടപ്പാക്കുമെന്ന് നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു പറഞ്ഞു.
തെരുവുനായ്ക്കളെ റോഡിൽ തള്ളുന്നത് നിരീക്ഷിക്കാനും പിടികൂടാനും റെസിഡെൻസ് അസോസിയേഷനുകളുടെയും യുവജന സംഘടനകളുടെയും ക്ലബ്ബുകളുടെ ഭാരവാഹികളുടെയും യോഗം വിളിച്ചുചേർത്ത് പ്രത്യേക രാത്രികാല സ്‌ക്വാഡ് രൂപവത്കരിക്കും. മാത്രമല്ല, വീട്ടുകാർ വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാനായി ബോധവത്കരണം നൽകുമെന്നും കെ.കെ.ഷിബു പറഞ്ഞു.
പിടികൂടാനാകാതെ നഗരസഭയും പോലീസും
നെയ്യാറ്റിൻകര : ചൊവ്വാഴ്ച നഗരസഭാ സ്‌റ്റേഡിയത്തിനു സമീപം മൂന്നുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയുണ്ടായിരുന്നെന്ന് ലാബ് പരിശോധനാഫലം. കടിച്ച നായയുടെ സ്രവം നഗരസഭാ അധികൃതർ പാലോടുള്ള ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇവിടെനിന്നുള്ള റിപ്പോർട്ടിലാണ് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വഴിയാത്രക്കാരായ മൂന്നുപേരെയാണ് തെരുവുനായ കടിച്ചത്. വഴുതൂർ സ്വദേശി ഷെറിൻ തോമസ്, പെരുമ്പഴുതൂർ സ്വദേശി സെൽവരാജ് എന്നിവർക്കാണ് കടിയേറ്റത്. ഇവരെല്ലാം ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. കടിയേറ്റ മൂന്നാമനെ കണ്ടെത്താനായില്ല. പലരെ കടിച്ചതോടെ നാട്ടുകാർ നായയെ തല്ലിക്കൊന്നു.
തല്ലിക്കൊന്ന നായയെ മറവുചെയ്യാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർ സുപ്രിയയും ഭർത്താവും മുൻ കൗൺസിലറുമായ കൂട്ടപ്പന മഹേഷും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാരാണ് നായയുടെ സ്രവം പരിശോധനയ്ക്കായി കൊണ്ടുപോയത്.
മൂന്നുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധയെന്ന് ലാബ് റിപ്പോർട്ട്