പരിസ്ഥിതി സന്തുലനാവസ്ഥ നിലനിർത്താതെ മണ്ണിന് നിലനിൽപ്പില്ല-സ്പീക്കർ

തിരുവനന്തപുരം : പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്താതെ മണ്ണിന് നിലനിൽപ്പില്ലെന്നും അതിനുവേണ്ടി എല്ലാ പ്രവർത്തനങ്ങൾക്കും ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മാതൃഭൂമിയും ഫെഡറൽബാങ്കും ചേർന്നു നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2025-26 വർഷത്തെ മികച്ച പ്രവർത്തനത്തിനുള്ള ഹരിതവിദ്യാലയ പുരസ്‌കാരസമർപ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിയുമായുള്ള ബന്ധം കുറഞ്ഞുവരുന്ന ഈ സാഹചര്യത്തിൽ വിദ്യാർഥികളിൽ പരിസ്ഥിതി സംരക്ഷണശീലം വളർത്തിയെടുക്കുന്ന മാതൃഭൂമി സീഡിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഉറച്ച ഭാവിക്കുവേണ്ടി സീഡിന്റെ പ്രവർത്തനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീഡ് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം ആരൂർ ജി.യു.പി. സ്‌കൂളിനു ലഭിച്ചു. 25000 രൂപയും സർട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച വിദ്യാലയങ്ങൾക്ക് യഥാക്രമം 15000, 10000, 5000 രൂപയും സർട്ടിഫിക്കറ്റും കൈമാറി. മികച്ച സീഡ് അധ്യാപക കോഡിനേറ്റർക്ക് 5000 രൂപയും പ്രശംസാപത്രവും സമ്മാനിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച എൽ.പി.സ്‌കൂളിന് 5000 രൂപയും പ്രശംസാപത്രവും കൈമാറി.

ഫെഡറൽ ബാങ്ക് തിരുവനന്തപുരം സോൺ മേധാവി എ.ജി. എഡ്വിൻ, വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ എം.എസ്. പ്രഭു, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ രജനി മുരളീധരൻ, മാതൃഭൂമി ചാനൽ സീനിയർ ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ കെ.മധു, റീജണൽ മാനേജർ ആർ.മുരളി, സീനിയർ സെക്യൂരിറ്റി ഓഫീസർ സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

പുരസ്‌കാരം നേടിയ സ്‌കൂളുകൾ

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലഹരിത വിദ്യാലയം പുരസ്‌കാരം- ജി.യു.പി.എസ്. ഇടവിളാകം, ജി.എച്ച്.എസ്.എസ്.. തോന്നയ്ക്കൽ, ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂൾ കവടിയാർ

ഹരിത ജ്യോതി പുരസ്‌കാരം- കൈരളി വിദ്യാ മന്ദിർ, കാർമൽ വഴുതക്കാട്, ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര, ജി.ജി.എച്ച്.എസ്.എസ്.കോട്ടൺഹിൽ, ചിന്മയ കുന്നുംപുറം, ജി.യു.പി.എസ്., ബീമാപള്ളി,

മികച്ച അധ്യാപക കോഡിനേറ്റർ പുരസ്‌കാരം -സൗമ്യ (ജി.എച്ച്.എസ്.എസ്. തോന്നയ്ക്കൽ),

ജെം ഓഫ് സീഡ് പുരസ്‌കാരം- ഫിദ ഫാത്തിമ (ജി.യു.പി.എസ്., ഇടവിളാകം),

നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലഹരിത വിദ്യാലയം പുരസ്‌കാരം- സെയ്ന്റ് ഹെലൻസ് ജി.എച്ച്. എസ്.എസ്. ലൂർദ്ദ്പുരം, എം.സി.എച്ച്.എസ്.എസ്. കോട്ടുകാൽകോണം, ജി.എൽ.പി.എസ്., തത്തിയൂർ

ഹരിത ജ്യോതി പുരസ്‌കാരം- കാർമൽ പേയാട്, ചിന്മയ കാട്ടാക്കട, ജി.എൽ.പി.എസ്.കൊടവിളാകം, എൻ.കെ.എം.ജി.എൽ.പി.എസ്. ധനുവച്ചപുരം, ജി.വി.എൽ.പി.എസ്. മുള്ളൂർ, ജി.എൽ.പി.എസ്. ആലത്തോട്ടം

മികച്ച അധ്യാപക കോഡിനേറ്റർ പുരസ്‌കാരം-ഏഞ്ചൽ (ജി.എൽ.പി.എസ്., തത്തിയൂർ)

ജെം ഓഫ് സീഡ് പുരസ്‌കാരം-ജ്വൽ എസ്. ജോൺ (സെയ്ന്റ് ഹെലൻസ് ജി.എച്ച്.എസ്.എസ്., ലൂർദ്ദ്പുരം).

ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലഹരിത വിദ്യാലയം പുരസ്‌കാരം -അമൃത കൈരളി വിദ്യാഭവൻ, ജി.യു.പി.എസ്. പൊന്മുടി, എൻ.എസ്.എസ്., പാലോട്

ഹരിത ജ്യോതി പുരസ്‌കാരം - ജവഹർ വിദ്യാ ഭവൻ, ജി.യു.പി.എസ്., വെഞ്ഞാറമൂട്, ജി.യു.പി.എസ്., ആലന്തറ, എം.ജി.എം. മോഡൽ സ്‌കൂൾ, പി.എസ്.എൻ.എം., യു.പി.എസ്., കെ.ടി.സി.ടി. ഇംഗ്ലീഷ് മീഡിയം യു.പി.എസ്.,

മികച്ച അധ്യാപക കോഡിനേറ്റർ പുരസ്‌കാരം - അനീഷ് (ജി.യു.പി.എസ്, പൊന്മുടി),

ജെം ഓഫ് സീഡ് പുരസ്‌കാരം- മുഹമ്മദ് സിയാൻ (ജി.എൽ.പി. എസ്., മടവൂർ)

മറ്റ് പുരസ്‌കാരങ്ങൾഹരിത മുകുളം പുരസ്‌കാരം- ജി.എൽ.പി.എസ്. കാഞ്ഞിരംകുളം, ജി.എൽ.പി.എസ്., മടവൂർ

ഹരിത മുകുളം (പ്രോത്സാഹന സമ്മാനം)- ജി.എൽ.പി.എസ്., ആര്യനാട്

പരിസ്ഥിതി വാർത്താ ഡയറി- അംജിത - ജി.എൽ.പി.എസ്., ആരൂർ, അർപ്പിത സി.വി. -ജി.എൽ.പി.എസ്., മടവൂർ

ലവ് പ്ലാസ്റ്റിക്- ജൂലായ് പദ്ധതി പുരസ്‌കാരം- കൈരളി വിദ്യാ മന്ദിർ, എം.സി.എച്ച്.എസ്.എസ്., കോട്ടുകാൽകോണം

സീഡ് ചരിത്ര പുരസ്‌കാരം- എം.സി.എച്ച്.എസ്.എസ്., കോട്ടുകാൽകോണം