നഗരസഭയുടെ ശിശുദിനാഘോഷം സമാപിച്ചു

നെയ്യാറ്റിൻകര : നഗരത്തിന് കാഴ്ചവിരുന്നൊരുക്കി ശിശുദിനറാലി നടന്നു. കുട്ടികളുടെ പ്രധാനമന്ത്രി ജെ.ഗായത്രി നന്ദനയുടെ നേതൃത്വത്തിലാണ് റാലി നടന്നത്. തുടർന്ന് നഗരസഭയുടെ ശിശുദിന ആഘോഷങ്ങളുടെ സമാപന സമ്മേളനം ജെ.ബി.എസിൽ നടന്നു.

അക്ഷയ വാണിജ്യസമുച്ചയത്തിൽ നിന്നുമാണ് റാലി ആരംഭിച്ചത്. റാലിയുടെ ഫ്ലാഗ് ഓഫ് എൻ.ശക്തൻ എം.എൽ.എ. നിർവഹിച്ചു. നഗരത്തിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ അണിനിരന്ന റാലി നഗരവാസികൾക്ക് കാഴ്ചവിരുന്നൊരുക്കി. റാലിക്ക്‌ മുൻവശത്തായി തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രി ജെ.ഗായത്രി നന്ദന നഗരവാസികളെ അഭിവാദ്യം ചെയ്തു.

നഗരംചുറ്റിയ റാലി ജെ.ബി.എസിൽ സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനത്തിൽ ജെ.ഗായത്രി നന്ദന അധ്യക്ഷയായി. സമ്മേളനം നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു. ഡോ.എം.എ.സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി.

വൈസ് ചെയർമാൻ കെ.കെ.ഷിബു, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആർ.വി.വിജയബോസ്, വി.എസ്.സജീവ്കുമാർ, എസ്.വസുമതി, അലിഫാത്തിമ, മഞ്ജു രാജേഷ്, കൗൺസിലർമാരായ എ.സലിം, സുപ്രിയ മഹേഷ്, സംഗീത പ്രസാദ്, ജി.ശിവകുമാർ, ഗ്രാമം പ്രവീൺ എന്നിവർ സംസാരിച്ചു.

ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നഗരസഭ സംഘടിപ്പിച്ച കലാസാഹിത്യമത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

തൊഴുക്കൽ എൽ.എം.എസ്. എൽ.പി.സ്‌കൂളിൽ ശിശുദിനറാലി നടത്തി. നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ.ഹീബ ഉദ്ഘാടനം ചെയ്തു.

ലോക്കൽ മാനേജർ റവ.മോഹനദാസ്, റവ.ഷാജു, പ്രഥമാധ്യാപിക അനിത ഷീല, കൗൺസിലർമാരായ ലൈല, ഷിനോജ്, പി.ടി.എ. പ്രസിഡന്റ് രതീഷ്, സ്റ്റാഫ് സെക്രട്ടറി രാജസേനൻ എന്നിവർ സംസാരിച്ചു.

തത്തിയൂർ മഹാത്മ പബ്ലിക്‌ എൽ.പി.സ്‌കൂൾ ആൻഡ് പി.വി. യു.പി.എസിൽ ശിശുദിനാഘോഷം നടന്നു. കുട്ടികളെ അണിനിരത്തി ശിശുദിനറാലി നടന്നു.

മാരായമുട്ടം ചുള്ളിയൂർ കരിക്കത്ത് അങ്കണവാടിയിൽ ശിശുദിനാഘോഷം നടന്നു. ശിശുദിനറാലിയും നടന്നു.