ആവേശംനിറച്ച് പ്രമോ റൺ

തിരുവനന്തപുരം : സതേൺ നേവൽ കമാൻഡ് സംഘടിപ്പിക്കുന്ന എസ്.ബി.ഐ. -കൊച്ചി നേവി ഹാഫ് മാരത്തണിന്റെ ഭാഗമായി നടത്തിയ പ്രമോ റണ്ണിന് ആവേശകരമായ തുടക്കം.

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഫ്ലാഗ്ഓഫ് ചെയ്തു. ‘വൺ സീ, വൺ സ്പിരിറ്റ്, വൺ റൺ’ എന്ന സന്ദേശം ഉയർത്തിയാണ് പ്രമോ റൺ സംഘടിപ്പിച്ചത്.

കനകക്കുന്ന് കൊട്ടാരത്തിൽനിന്നാണ് ആരംഭിച്ചത്. എസ്.ബി.ഐ. ചീഫ് ജനറൽ മാനേജർ കെ.വി.ബങ്കാര രാജു, ഐ.ജി. ആർ.നിശാന്തിനി, കൊമഡോർ സുധീർ റെഡ്ഡി എന്നിവർ പങ്കെടുത്തു.

ഡിസംബർ 13-ന് കൊച്ചി ബോൾഗാട്ടി പാലസിലാണ് എസ്.ബി.ഐ. കൊച്ചി നേവി ഹാഫ് മാരത്തൺ നടക്കുന്നത്. 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ, 10 കിലോമീറ്റർ ടൈംഡ് റൺ, അഞ്ച് കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. മാരത്തണിൽ പങ്കെടുക്കാൻ ഔദ്യോഗിക വെബ്‌സൈറ്റായ kochinnavymarathon.com വഴി രജിസ്റ്റർ ചെയ്യാം. ക്യു.ആർ. കോഡ് സ്‌കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം.