കന്യാകുമാരി ക്ഷേത്രങ്ങളിൽ ശൂരസംഹാരം

നാഗർകോവിൽ : കന്യാകുമാരി ജില്ലയിൽ മുരുകൻ ക്ഷേത്രങ്ങളിൽ ഞായറാഴ്ച ശൂരസംഹാരച്ചടങ്ങ് നടന്നു. വെള്ളിമല ബാലസുബ്രഹ്മണ്യക്ഷേത്രം, കുമാരകോവിൽ, പദ്മനാഭപുരം ബാലസുബ്രഹ്മണ്യക്ഷേത്രം, നാഗർകോവിൽ നാഗരാജക്ഷേത്രം, തോവാളമുരുകൻ ക്ഷേത്രം ഉൾപ്പെടെ ജില്ലയുടെ വിവിധ ക്ഷേത്രങ്ങളിൽ ശൂരസംഹാരച്ചടങ്ങ് നടന്നു. സ്കന്ദഷഷ്ഠി പ്രമാണിച്ച് കഴിഞ്ഞ 10 മുതൽ ക്ഷേത്രങ്ങളിൽ പ്രത്യേകപൂജകൾ തുടങ്ങിയിരുന്നു.