മലയോരത്തെ സ്കൂളുകളിൽ പഠനപരിപോഷണ പദ്ധതി

വിതുര : കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പഠനത്തിൽ കൂടുതൽ പിന്തുണ ആവശ്യമായ കുട്ടികൾക്ക് അധിക പഠനസഹായം നൽകുന്നതിനുമായി നടപ്പാക്കുന്ന പ്രത്യേക പഠന പരിപോഷണ പദ്ധതിക്കു മലയോരത്തെ സ്കൂളുകളിൽ തുടക്കമായി. പനയ്ക്കോട് വി.കെ.കാണി ഗവ. ഹൈസ്കൂളിൽ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ് ഉദ്ഘാടനം ചെയ്തു.

എസ്.എം.സി. ചെയർമാൻ സാജു അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്തംഗം യഹിയ മുഖ്യപ്രഭാഷണം നടത്തി. ഊരുമൂപ്പൻ സുകുമാരൻ മുഖ്യാതിഥിയായി.

ഡയറ്റ് ഫാക്കൽറ്റി ഡോ. സൗമ്യ പദ്ധതി വിശദീകരിച്ചു. പ്രഥമാധ്യാപിക ലേഖ വിൽസൺ, വാർഡംഗം വിജിത്ര, സീനിയർ അസിസ്റ്റൻറ് അഭിലാഷ് കെ., സ്റ്റാഫ് സെക്രട്ടറി അബ്ദുൾ ഹയർ, എസ്.ആർ.ജി. കൺവീനർ റംസി, സ്കൂൾ ലീഡർ ആൻമേരി എന്നിവർ സംസാരിച്ചു.

വിതുര ഗവ. യു.പി.എസിൽ നടന്ന പ്രത്യേക പഠന പോഷണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.സിന്ധു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ എസ്.മുകേഷ് അധ്യക്ഷനായി. ദേശീയ പ്ലാന്റ്‌ ജിനോം പുരസ്കാര ജേതാവ് പരപ്പിയമ്മ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡി.ബിനുകുമാർ, അംഗം നീതുരാജീവ്, പ്രഥമാധ്യാപിക ശോഭനാ ദേവി പി.പി., സ്റ്റാഫ് സെക്രട്ടറി ജിജിലാൽ എ.ബി., എം.പി.ടി.എ. പ്രസിഡന്റ് സിമി, പി.ടി.എ. വൈസ് പ്രസിഡന്റ് നൂറുൽ അമീൻ, എസ്.ആർ.ജി. കൺവീനർ മഞ്ജു ജി.എസ്. എന്നിവർ സംസാരിച്ചു.