തുടർച്ചയായി അഞ്ചാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കിംസ് നഴ്സിങ് കോളേജ്

#ന്യൂസ് ഡെസ്ക്

കൊല്ലം: കൊല്ലത്തെ ഉപാസന കോളേജ് ഓഫ് നഴ്സിങ്ങിൽ ജൂൺ 29, 30, ജൂലൈ ഒന്ന് തീയതികളിൽ നടന്ന സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ (എസ്.എൻ.എ.) സൗത്ത് സോൺ കലാ-സാഹിത്യ, വിദ്യാഭ്യാസ മത്സരങ്ങളായ 'ധ്വനിക 2026'-ൽ കിംസ് നഴ്സിങ് കോളേജ് തുടർച്ചയായി അഞ്ചാം തവണയും ഓവർഓൾ ചാമ്പ്യൻഷിപ്പ് നേടി.

മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കിംസ് നഴ്സിങ് കോളേജ് ടീമിന് എസ്.എൻ.എ. സോണൽ അഡ്വൈസർ പ്രൊഫ. ടീന ചാമ്പ്യൻഷിപ്പ് ട്രോഫി സമ്മാനിച്ചു. വിവിധ ഇനങ്ങളിലായി മികച്ച പ്രകടനം പുറത്തെടുത്താണ് കിംസ് നഴ്സിങ് കോളേജ് ടീം തുടർച്ചയായ അഞ്ചാം കിരീടനേട്ടം സ്വന്തമാക്കിയത്.

Content Highlights: KIMS Nursing College achieved their 5th consecutive overall championship title., Dhwanika 2026 was held at Upasana College of Nursing, Kollam., The event spanned from June 29 to July 1, 2026., The trophy was presented by SNA Zonal Advisor Prof. Teena.