എല്ലാവർക്കും കൈത്തറിവസ്ത്രം പദ്ധതി നടപ്പിലാക്കണം

ബാലരാമപുരം: ഒരു വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഒരു വർഷം ഒരു കൈത്തറി വസ്ത്രം എന്ന പദ്ധതി നിയമം വഴി പ്രാവർത്തികമാക്കിയാൽ കേരളത്തിന്റെ തനതു പരമ്പരാഗത കൈത്തറി വ്യവസായവും, തൊഴിലും കൈത്തറി നേഖലയിലെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന് കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന നേതൃത്വ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സ്കൂൾ യൂണിഫോം പദ്ധതി അടിയന്തരമായി വിപുലീകരിക്കുക, ആറുമാസത്തെ നെയ്ത്തുകൂലി കുടിശ്ശിക ഉടനടി നൽകുക, നൂൽ ലഭ്യത സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു. സംഘങ്ങൾക്ക് തുണി വാങ്ങിയ വിലയിൽ ഹാന്റെക്സ് നൽകാനുള്ള 40 കോടിയിൽ അധികം രൂപ നൽകി സ്ഥാപനങ്ങളെ കൂടുതൽ കരുത്തുറ്റതാക്കാൻ സത്വര നടപടി വേണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സമ്മേളനം യൂണിയൻ സ്റ്റേറ്റ് പ്രസിഡന്റും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയുമായ ജി സുബോധൻ ഉദ്ഘാടനം ചെയ്തു ജനറൽ സെക്രട്ടറി വണ്ടന്നൂർ സദാശിവൻ അധ്യക്ഷനായിരുന്നു നേതാക്കളായ എൻ എസ് ജയചന്ദ്രൻ, കുഴിവള സുരേന്ദ്രൻ, കുഴിവിള സനൽ, ജെ അരവിന്ദ്, പയറ്റുവിള മധു,മംഗലത്ത് കോണം ഷിജ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Kerala Handloom Workers Congress urges the state government to mandate handloom clothing for all citizens to revive the traditional weaving industry.