വനിതാ ജങ്ഷൻ സംഘടിപ്പിച്ചു

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ വനിതാ ജങ്ഷൻ സംഘടിപ്പിച്ചു. കേരള ധനകാര്യ സെക്രട്ടറി ടി.വി.അനുപമ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ്, ജില്ലാപ്പഞ്ചായത്തംഗം എസ്.ഷീല, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മി, ശ്രീലേഖ എന്നിവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വനിതകളുടെ വിവിധ കലാപരിപാടികൾ നടന്നു.
Content Highlights: Kerala Finance Secretary T.V. Anupama IAS inaugurated the Vanitha Junction programme organised at Kadakkavoor panchayat.