കിടപ്പുരോഗികളുടെ വീടുകളിലെത്തി അവശ്യസാധനങ്ങൾ വിതരണം ചെയ്തു

ഡി.വൈ.എഫ്.ഐ. ഉറിയാക്കോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ വീടുകളിലെത്തി അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നു
ഡി.വൈ.എഫ്.ഐ. ഉറിയാക്കോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ വീടുകളിലെത്തി അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നു

വെള്ളനാട്: ഡി.വൈ.എഫ്.ഐ. ഉറിയാക്കോട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ കിടപ്പുരോഗികൾക്ക് വാട്ടർബെഡ്, ഡയപ്പർ, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങൾ വിതരണം ചെയ്തു. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം മോഹനൻ, സി.പി.എം. വെള്ളനാട് ലോക്കൽ കമ്മറ്റി സെക്രട്ടറി വി.ചന്ദ്രശേഖരൻ, ലോക്കൽ കമ്മറ്റി അംഗം കുമാരദാസ്, ഡി.വൈ.എഫ്.ഐ. വെള്ളനാട് മേഖല സെക്രട്ടറി വിപിൻ ജോൺ, പ്രസിഡൻ്റ് സന്തോഷ്‌, യൂണിറ്റ് പ്രസിഡൻ്റ് ടി.ഗോഡ് വിൻ, സെക്രട്ടറി ജെ.ആർ.മോസസ്, എക്സിക്യൂട്ടീവ് അംഗം രാഹുൽ, വെള്ളനാട് പഞ്ചായത്ത്‌ സി.ഡി.എസ്. ചെയർപേഴ്സൺ മെർലിൻ എന്നിവർ പങ്കെടുത്തു.

Content Highlights: DYFI Uriyakode unit distributed essential items including waterbeds and medicines to bedridden patients in Vellanad.