ലോകത്തിൻ്റെ എത് കോണിലും ഇന്റർനെറ്റ് എന്ന മസ്കിന്റെ സ്വപ്നം; സ്റ്റാർലിങ്ക് യാഥാർഥ്യമാകുമ്പോൾ

ഒരു ഫാൽക്കൺ 9 റോക്കറ്റിന്റെയും 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെയും വിക്ഷേപണം | ചിത്രം: AP
ഒരു ഫാൽക്കൺ 9 റോക്കറ്റിന്റെയും 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെയും വിക്ഷേപണം | ചിത്രം: AP

2014-ന്റെ തുടക്കത്തില്‍, സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കും O3b നെറ്റ്​വർക്കിന്റെ സ്ഥാപകനായ ഗ്രേഗ് വൈലറും ചേര്‍ന്ന് എഴുന്നൂറിലധികം ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല നിര്‍മിക്കാന്‍ ശ്രമിക്കുന്നതായി കിംവദന്തികള്‍ പരന്നു. വേള്‍ഡ് വു (WorldVu) എന്ന് പേരിട്ട ഈ ഉപഗ്രഹ സമൂഹത്തിന് അന്നത്തെ ഏറ്റവും വലിയ കൃത്രിമ ഉപഗ്രഹ സമൂഹത്തേക്കാള്‍ പത്തിരട്ടിയെങ്കിലും വലിപ്പമുണ്ടാകുമെന്നായിരുന്നു കേട്ടുകേള്‍വി. 

ആ ചര്‍ച്ച അധികം നീണ്ടു നിന്നില്ലെങ്കിലും അതുക്കും മേലേ ഒന്ന് അധികം വൈകാതെ പിറന്നു. നോര്‍വേ ടെലികോം റെഗുലേറ്ററിന്റെ പിന്തുണയോടെ ഇലോണ്‍ മസ്‌കിന്റെ SpaceX രഹസ്യമായി ഇന്റര്‍നാഷണല്‍ ടെലികോം യൂണിയനില്‍ ഒരു അപേക്ഷ ഫയല്‍ ചെയ്തു. ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റ് ബാന്‍ഡ്​വിഡ്ത്ത് നല്‍കാന്‍ ശേഷിയുള്ള ഉപഗ്രഹ സമൂഹം വിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. STEAM എന്നായിരുന്നു മസ്‌ക് അതിനിട്ട പേര്. ആ STEAM ആണ് പിന്നീട് സ്റ്റാര്‍ലിങ്കായത്.

ഇലോണ്‍ മസ്ക് സ്പേസ് എക്സ് ആസ്ഥാനത്ത് | Photo: AP

Content Highlights: the dream of elon musk to bring internet everywhere what is starlink

Continue reading