ടെലഗ്രാം സ്ഥാപകന്റെ അറസ്റ്റും സക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതവും

#പി.മുരളീധരന്‍
ടെലഗ്രാം സ്ഥാപകൻ പാവെല്‍ ഡൂറോവ്
ടെലഗ്രാം സ്ഥാപകൻ പാവെല്‍ ഡൂറോവ്

ഭിപ്രായസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ മറ്റു ലോകരാജ്യങ്ങള്‍ക്ക് മാര്‍ക്കിടുന്നവരാണ് യൂറോപ്പും അമേരിക്കയും അവരുടെ ബിനാമി സംഘടനകളും. എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത്, പത്രസ്വാതന്ത്ര്യം ഉള്ളത് എന്നൊക്കെ അവരാണ് നിശ്ചയിക്കുക. അവര്‍ നല്‍കുന്ന റാങ്കിങ് വെച്ച് സ്വയം വിലയിരുത്തുന്ന ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ട രണ്ടു സംഭവങ്ങളാണ് ഈയാഴ്ച പാശ്ചാത്യലോകത്ത് അരങ്ങേറിയത്. ആദ്യത്തേത് ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവിന്റെ അറസ്റ്റാണ്. രണ്ടാമത്തേത് മെറ്റ (ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ്) കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഒരു കുറ്റസമ്മതവും. സെനറ്റിലെ ജുഡീഷ്യല്‍ സമിതിക്കെഴുതിയ കത്തില്‍ അദ്ദേഹം പറയുന്നു, കോവിഡ് സംബന്ധിച്ച വിവരങ്ങള്‍-ഇവയില്‍ നിര്‍ദോഷമായ മീമുകളും ഫലിതങ്ങളും പെടും- പ്രസിദ്ധീകരിക്കുന്നതു തടയാനും ജോ ബൈഡന്റെ മകന്‍ ഉള്‍പ്പെട്ട വിവാദം മുക്കാനും അമേരിക്കന്‍ സര്‍ക്കാര്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി എന്ന്.

കഴിഞ്ഞ ഇരുപത്തിനാലാം തീയതിയാണ് ടെലഗ്രാമിന്റെ സിഇഒ ആയ ദുരോവിനെ ഫ്രഞ്ച് അധികാരികള്‍ പാരിസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്യുന്നത്. ടെലഗ്രാം ആപ്പില്‍ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നതാണ് അദ്ദേഹത്തിനെതിരായ പ്രധാന ആരോപണം. കുട്ടികളുടെ രതിചിത്ര വിനിമയം, മയക്കുമരുന്ന് കച്ചവടം, പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ടെലഗ്രാം വേദിയാവുന്നുവെന്നും അത് തടയാനുള്ള അധികൃതരുടെ ആവശ്യത്തോട് പാവെല്‍ സഹകരിക്കുന്നില്ല എന്നും ഫ്രാന്‍സ് ആരോപിക്കുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പാവെലിനെ വിരുന്നിന് ക്ഷണിച്ചെന്നും അതിനെത്തിയപ്പോഴായിരുന്നു അറസ്റ്റുണ്ടായതെന്നും ആരോപണമുണ്ട്, അധികൃതര്‍ നിഷേധിക്കുന്നുണ്ടെങ്കിലും. ദുരോവിന്റെ അറസ്റ്റിനെക്കാളും ഒരുപക്ഷേ ഞെട്ടലുണ്ടാക്കിയത് അദ്ദേഹത്തിന്റെ കാമുകി എന്നു കരുതപ്പെടുന്ന ജൂലി വാവിലോവയുടെ അറസ്റ്റാണ്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രിപ്ടോ ഇന്‍സ്ട്രക്ടറും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറുമാണ് താനെന്ന് അവരുടെ ഇന്‍സ്റ്റയിലെ പ്രൊഫൈല്‍ പറയുന്നു. അവര്‍ക്ക് മൊസാദുമായി ബന്ധമുണ്ടെന്ന് ഒരു കഥയുണ്ട്. എന്തിനായിരിക്കാം അവരെ അറസ്റ്റു ചെയതത്? ആര്‍ക്കറിയാം!

Content Highlights: Pavel Durov, Telegram founder, was arrested in Paris, while Facebook CEO Mark Zuckerberg admitted to

Continue reading