ആഗോള ഗ്രാമത്തിൽ നിന്ന് ഡിജിറ്റൽ അതിർത്തികളിലേക്ക് - സ്പ്ലിന്റർനെറ്റ് യുഗം സമാഗതമായോ?

#ബ്രിജില്‍ കെ. മാത്യു
Representational image | Photo: Ai Generated
Representational image | Photo: Ai Generated

ന്റർനെറ്റ് അതിന്റെ ആവിർഭാവം മുതൽ ഭൂരിഭാഗം സമയത്തും, മാനവരാശിയുടെ ഏറ്റവും വലിയ സ്വപ്നമായ ഒരു പൊതു ആഗോള ഇടത്തെയാണ് പ്രതിനിധാനം ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ, ആ അടിസ്ഥാനപരമായ ലക്ഷ്യം ഇന്ന് വലിയ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആഗോള രാഷ്ട്രീയ പിരിമുറുക്കങ്ങൾ, ഡാറ്റാ പരമാധികാര (Data Sovereignty) ആശങ്കകൾ, ഫ്രോണ്ടിയർ സാങ്കേതികവിദ്യകളിലെ തന്ത്രപരമായ മത്സരം എന്നിവയാൽ ലോകം ക്രമാനുഗതമായി വിഘടിച്ച ഒരു ഡിജിറ്റൽ ഭൂമികയിലേക്ക് നീങ്ങാനുള്ള പ്രവണത കാണിച്ചുകൊണ്ടിരിക്കുന്നു. ഇത് ''സ്പ്ലിന്റർനെറ്റ്'' എന്ന വിശാലമായ പ്രയോഗത്തിലൂടെയാണ് അറിയപ്പെടുന്നത്. ഓരോ രാഷ്ട്രത്തിന്റെയും ദേശീയ താൽപ്പര്യങ്ങൾക്കും നയങ്ങൾക്കും അനുസരിച്ച് നടപ്പാക്കപ്പെടുന്ന ഡിജിറ്റൽ അതിരുകളാണ് ഈ പുതിയ യാഥാർത്ഥ്യത്തെ നിർവചിക്കുന്നത്.

ഡിജിറ്റൽ പരമാധികാരം: ഇന്റർനെറ്റ് ഭരണത്തിലെ ഭൗമരാഷ്ട്രീയ സ്വാധീനം

Content Highlights: Explore the rise of Splinternet, digital sovereignty, data localization, and the geopolitical shifts reshaping the internet.

Continue reading