തിരക്കഥാ രചനയും പ്രീ പ്രൊഡക്ഷനും ഇനി ഈസി; അണിയറ ജോലി എളുപ്പമാക്കാന്‍ പുതിയ സോഫ്റ്റ് വെയർ

തീയേറ്ററുകളെ പൂരപ്പറമ്പുകളാക്കുന്ന സൂപ്പര്‍ ഹിറ്റ് സിനിമകള്‍ കണ്ടാസ്വദിക്കുമ്പോള്‍ ഒരുപക്ഷേ, ആ സിനിമയ്ക്ക് പിറകിലെ കഷ്ടപ്പാടുകളും ദുരിതങ്ങളും എത്രത്തോളം ഉണ്ടെന്ന് നമ്മള്‍ തിരിച്ചറിയുന്നുണ്ടാവില്ല. എഞ്ചിനീയറിങ് പഠനകാലം തൊട്ടുതന്നെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാവണം അണിയറയിലെ ജോലിഭാരം കുറയ്ക്കാനും സമയം ലാഭിക്കാനും ഒരു സംവിധാനമൊരുക്കണമെന്ന ചിന്ത കണ്ണൂര്‍ സ്വദേശി അനിരുദ്ധ് പത്മനാഭന്റെ മനസില്‍ ഉദിച്ചത്. ഇതൊരു പുതിയ ആശയം എന്ന് പറയാനാവില്ലെങ്കിലും, ഇന്ത്യന്‍ ചലച്ചിത്ര നിര്‍മാണ രംഗത്ത്, പ്രത്യേകിച്ചും മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ ഇപ്പോഴും ഏറെ പ്രയാസം നിറഞ്ഞ പരമ്പരാഗത ശൈലികള്‍ പിന്തുടരുന്ന പ്രീ പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സ്‌ക്രിപ്റ്റില്‍ (Scriptyl) എന്നൊരു പ്ലാറ്റ്ഫോം ആവിഷ്‌കരിച്ചിരിക്കുകയാണ് അനിരുദ്ധ്.
എന്താണ് സ്‌ക്രിപ്റ്റില്‍?
Content Highlights: Scriptly is a cloud-based platform designed to simplify pre-production tasks for Malayalam films.