അയേൺ ഡോം മാത്രമല്ല! ഇസ്രയേലിന് ശക്തരായ കാവൽക്കാർ വേറെയുമുണ്ട്

ടെൽ അവീവ്: വെള്ളിയാഴ്ച സായുധസംഘർഷം ഉടലെടുത്തശേഷം അഞ്ഞൂറിലധികം മിസൈലുകളാണ് ഇറാൻ ഇസ്രയേലിലേക്കയച്ചത്, അതിൽ ഭൂരിഭാഗവും വെടിവെച്ചിട്ടെന്ന് ഇസ്രയേൽ പറയുമ്പോഴും ചിലത് ഇസ്രയേൽ നഗരങ്ങളായ ടെൽ അവിവ്, ബാത്ത് യാം, ജറുസലേം എന്നിവിടങ്ങളിൽ കാര്യമായ നാശനഷ്ടമുണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്. 1400-2000 കിലോമീറ്റർ ദൂരത്തുനിന്ന് തൊടുത്ത ആ ദീർഘദൂരമിസൈലുകളെ ഇസ്രയേലിന്റെ കീർത്തികേട്ട വ്യോമപ്രതിരോധ സംവിധാനമായ 'അയൺ ഡോമി'ന് തകർക്കാൻ കഴിയാതെപോയി. 'അയൺ ഡോമി'ന്റെ പരമാവധി ദൂരപരിധി 70 കിലോമീറ്ററാണ് എന്നതാണു കാരണം. പക്ഷേ, 'അയൺ ഡോം' മാത്രമല്ല ഇസ്രയേലിനുള്ളത്.
ഇറാന്റെ തുടർച്ചയായ മിസൈൽ ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ ഇസ്രായേലിന് ശക്തിയാകുന്നത് ആ പ്രതിരോധ സംവിധാനങ്ങളാണ്. അവയെ പരിചയപ്പെടാം.
അയേൺ ഡോം
- ദൂരപരിധി -4 മുതൽ 70 കിമീ വരെ
- ഉയരപരിധി -10 കിമി
- ഹ്രസ്വദൂര മിസൈലുകൾ ക്കെതിരേ
- ഫലപ്രദം
- ഇസ്രയേലിൽ ഏറ്റവും കൂടുതൽ സ്ഥാപിച്ചിട്ടുള്ള വ്യോമപ്രതിരോധ സംവിധാനം
- തൊട്ടടുത്തുകിടക്കുന്ന ലെബനനിൽനിന്ന് ഹിസ്ബുള്ള അയക്കുന്ന മിസൈലുകളെ നേരിടുക പ്രധാന ലക്ഷ്യം
- ഓരോ അയൺ ഡോമിലും ഇരുപതിലധികം ഇന്റർസെപ്റ്റർ മിസൈലുകളെ വിക്ഷേപിക്കാൻ കഴിയുന്ന മൂന്നോ നാലോ മിസൈൽ ലോഞ്ചറുകളുണ്ട്. അതിൽനിന്ന് വിക്ഷേപിക്കുന്ന 'തമി' (Tamir) മിസൈലുകളൊന്നിന് 50,000 ഡോളറാണ് നിർമാണച്ചെലവ്.
ആരോ 2
- ഉയരപരിധി -50 കിമി
- ദൂരപരിധി -100 കിമി മുതൽ 500 കിമി
- ശബ്ദത്തെക്കാൾ ഒൻപത് മടങ്ങാണ് മിസൈലുകളുടെ വേഗം,
- ഒരേസമയം 14 ശത്രുമിസൈലുകളെ നിർവിര്യമാക്കാൻ ശേഷിയുണ്ട്
- 2017-ൽ സിറിയയിൽനിന്നുള്ള ഭൂതല -വ്യോമമിസൈലിനെ പ്രതിരോധിക്കാൻ ആദ്യമുപയോഗിച്ചു
ആരോ 3
- ദൂരപരിധി -400 കിമീ
- ഉയരപരിധി -100 കിമി
- ദീർഘദൂര മിസൈലുകൾക്കെതിരേ ഫലപ്രദം
ഡേവിഡ് സ്ലിങ്
- മധ്യ-ദീർഘദൂര മിസൈലുകൾക്കെതിരേ ഫലപ്രദം
- ദൂരപരിധി -300 കിമീ
- ഇസ്രയേൽ ആയുധക്കമ്പനിയായ റാഫേലും യുഎസിന്റെ റെയ്തിയോണും സംയുക്തമായി വികസിപ്പിച്ചു
- തൊടുക്കുന്ന വ്യോമവേധമിസൈൽ -സ്റ്റണ്ണർ(ചെലവ് ഒന്നിന് 10 ലക്ഷം ഡോളർ)
താഡ്
- യുഎസ് നൽകിയത്
- ദൂരപരിധി -200 കിമീ
- ഉയരപരിധി -150 കിമീ
- ഹ്രസ്വദൂര, മധ്യദൂര മിസൈലുകൾക്കെതിരെ ഫലപ്രദം
- 2024 ഒക്ടോബറിലെ ഇറാന്റെ ആക്രമണത്തിന് ശേഷമാണ് യുഎസ് ഇസ്രയേലിന് താഡ് നൽകിയത്.
Content Highlights: Israel`s Missile Defense Systems: Iron Dome & More