ജൈവതീവ്രവാദവും തൊഴിൽനഷ്ടവും സംഭവിച്ചേക്കാമെന്ന് ഗേറ്റ്സ്; നിർമിതബുദ്ധിയെ ഭയക്കണോ?

#എൽ. ജോജ്
ബില്‍ ഗേറ്റ്‌സ് | AFP
ബില്‍ ഗേറ്റ്‌സ് | AFP

കോവിഡ് മഹാമാരി പോലെയൊന്ന് വന്നാൽ അത് നേരിടാൻ മനുഷ്യരാശി സജ്ജമല്ലെന്ന്‌ 2015-ൽ തന്നെ പറഞ്ഞ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. മനുഷ്യർ ഇന്നേവരെ സൃഷ്ടിച്ച എന്തിനെക്കാളും വേഗത്തിൽ നിർമിതബുദ്ധി (എഐ), ജനസമൂഹങ്ങളെ മാറ്റിമറിക്കുമെന്നാണ് അദ്ദേഹം തന്റെ 2026 ആനുവൽ ലെറ്ററിൽ പറഞ്ഞിരിക്കുന്നത്. എഐ ദുഷ്ടലാക്കുള്ള ആളുകളുടെ കയ്യിൽപ്പെട്ടാൽ ബയോടെററിസം (ജൈവതീവ്രവാദം) ആയുധമായി അത് ഉപയോഗിക്കപ്പെട്ടേക്കാം എന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പേടി. നിലവിലെ തൊഴിൽരംഗത്തെ എഐ തകർത്തേക്കാമെന്നും അദ്ദേഹം ഭയക്കുന്നു. രസകരമായ കാര്യം എന്താണെന്നുവെച്ചാൽ, ഗേറ്റ്സിന്റെ മുന്നറിയിപ്പ് വന്ന് ആഴ്ചകൾക്കുള്ളിൽ മനുഷ്യർ ജോലിയെടുക്കാത്ത ഫാക്ടറി ചൈനയിൽ പ്രവർത്തനമാരംഭിച്ച വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു എന്നും കാണാം.

മനുഷ്യനേക്കാൾ ശേഷിയുള്ള എഐ വരും

Content Highlights: Beyond Covid: Bill Gates Issues Scarier Warning About AI and Human Survival

Continue reading