ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലെ തൊഴിലും വിദ്യാഭ്യാസവും; ഭാവിയെ നാം എങ്ങനെ രൂപപ്പെടുത്തണം?

#ബ്രിജില്‍ കെ മാത്യു
Representational Image | Photo: Ai Generated
Representational Image | Photo: Ai Generated

നുഷ്യരാശിയുടെ വളര്‍ച്ചയ്ക്കും സംസ്‌കൃതിയുടെ പുരോഗതിക്കും എന്നും ആധാരശിലകളായി വര്‍ത്തിച്ച രണ്ട് മൗലിക ഘടകങ്ങളാണ് വിദ്യാഭ്യാസവും തൊഴിലും. അറിവ്, കര്‍മം, അനുഭവം എന്നിവയുടെ സമന്വയത്തിലൂടെയാണ് മനുഷ്യന്‍ ലോകത്തെ നിരന്തരം മാറ്റിപ്പണിതത്. വിദ്യാഭ്യാസം മനുഷ്യനെ ചിന്തിക്കാന്‍ പഠിപ്പിച്ചു; തൊഴില്‍ ആ ചിന്തകളെ പ്രായോഗികമാക്കി. ജീവിതത്തിന്റെ അനന്തമായ സാധ്യതകളെ ഈ രണ്ട് ഘടകങ്ങളും തുറന്നു കാട്ടി. എന്നാല്‍ ഇന്ന്, അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക ലോകത്ത്, ഈ അടിസ്ഥാന ഘടകങ്ങള്‍ക്ക് അവയുടെ പരമ്പരാഗത പ്രാധാന്യത്തോടെ നിലനില്‍ക്കാനാകുമോ എന്ന ചോദ്യം വളരെയധികം പ്രസക്തമായിക്കൊണ്ടിരിക്കികയാണ്.

നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ ഘട്ടത്തിലൂടെയാണ്. ഒരു കാലത്ത് മനുഷ്യന്‍ മാത്രം നിര്‍വഹിക്കുമെന്ന് കരുതിയ ജോലികള്‍ ഇന്ന് നിര്‍മിത ബുദ്ധിയില്‍ (AI) അധിഷ്ഠിതമായ സാങ്കേതങ്ങള്‍ അതിവേഗം ഏറ്റെടുക്കുന്നു. വിവിധ മേഖലകളില്‍ എഐയുടെ സ്വാധീനം ചെറിയ കാലയളവിനുള്ളില്‍ തന്നെ ഒട്ടുമിക്ക മേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. ഈ നിര്‍ണായക സന്ധിയില്‍, തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയും സ്വഭാവം എങ്ങനെ പരിവര്‍ത്തനപ്പെടണം എന്നതാണ് ആധുനിക സാമൂഹിക, ശാസ്ത്ര, സാങ്കേതിക ചര്‍ച്ചകളുടെയെല്ലാം കാതല്‍.

Content Highlights: Exploring the impact of AI on jobs and education.

Continue reading