അതിവേഗം മുന്നേറുന്ന AI, ഇഴഞ്ഞുനീങ്ങുന്ന നിയമനിർമാണം; സാധാരണക്കാരെ ഇതെങ്ങനെ ബാധിക്കും?

പ്രതീകാത്മകചിത്രം | Getty Images
പ്രതീകാത്മകചിത്രം | Getty Images

ഒരു ഗ്രാമത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായ ദമ്പതിമാരെ സങ്കൽപ്പിക്കുക. ഒരാൾക്ക് പ്രമേഹമുണ്ട്; മറ്റേയാൾ ഒരു വീഴ്ചയിൽ നിന്ന് സുഖം പ്രാപിച്ചുവരുന്നു. മക്കൾ ദൂരെ ജോലി ചെയ്യുന്നു; മിക്ക വൈകുന്നേരങ്ങളിലും അവർ വിളിക്കും. നമ്മുടെ കേരളത്തിലുൾപ്പെടെ ലോകമെമ്പാടും കൂടുതൽ കൂടുതൽ വയോധികർ ഇങ്ങനെയാണ് ജീവിക്കുന്നത്.

ഇനി എഐ എത്ര വേഗത്തിലാണ് മാറുന്നതെന്ന് ചിന്തിക്കുക. ഏതാനും മാസങ്ങൾ കൂടുമ്പോൾ, മുമ്പത്തേതിനേക്കാൾ വേഗമേറിയതും ചെലവു കുറഞ്ഞതും കൂടുതൽ കഴിവുള്ളതുമായ ഒരു പുതിയ എഐ മോഡൽ എത്തുന്നു. എന്നാൽ എഐ എങ്ങനെ ഉപയോഗിക്കാമെന്ന് തീരുമാനിക്കുന്ന നിയമങ്ങൾ വളരെ പതുക്കെയാണ് മാറുന്നത്; പലപ്പോഴും വർഷങ്ങളെടുക്കും. അതിവേഗം കുതിക്കുന്ന സാങ്കേതികവിദ്യയും ഇഴഞ്ഞുനീങ്ങുന്ന നിയമങ്ങളും തമ്മിലുള്ള ഈ അന്തരം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നു. ആ ദമ്പതിമാർക്ക് ശരിയായ സഹായം ലഭിക്കുമോ, ഒരു വിദ്യാർഥിക്ക് ന്യായമായി മാർക്ക് ലഭിക്കുമോ, കാരണം വിശദീകരിക്കാൻ ആർക്കും കഴിയാതെ ഒരാൾ ജോലിക്ക് തിരസ്‌കരിക്കപ്പെടുമോ എന്നൊക്കെ തീരുമാനിക്കുന്നത് ഈ അന്തരമാണ്.

Content Highlights: Rapidly advancing AI technologies often outpace slow-moving government regulations., Global strategies for AI regulation vary from flexible guidelines to strict frameworks like the European Union's., Education systems urgently need AI literacy and critical thinking integrated into curriculums., AI models can perpetuate historical biases and discrimination present in training data., Human accountability remains essential in critical sectors like elderly care, healthcare, and education.

Continue reading