സാങ്കേതിക തടസങ്ങള്‍; സ്‌പെയ്ഡെക്‌സ് ഡോക്കിങ് വീണ്ടും മാറ്റി

ബെംഗളൂരു: ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്‌പെയ്ഡെക്‌സ് ഡോക്കിങ് വീണ്ടും മാറ്റി. പേടകങ്ങള്‍ തമ്മിലുള്ള ദൂരം 225 മീറ്ററായി കുറച്ചുകൊണ്ടുവരുന്നതിനിടെ ഉപഗ്രഹങ്ങളിലൊന്നിന്റെ പ്രവേഗം പ്രതീക്ഷിച്ചതുപോലെയാകാത്തതാണ് പ്രക്രിയ മാറ്റാന്‍കാരണമെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു. ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും വ്യക്തമാക്കി. രണ്ടാംതവണയാണ് ഡോക്കിങ് പ്രക്രിയ മാറ്റിവെക്കുന്നത്.
വ്യാഴാഴ്ച രാവിലെ എട്ടിനും 8.45-നും ഇടയില്‍ ഡോക്കിങ് നടത്താനായിരുന്നു തീരുമാനം. അവസാനനിമിഷം തടസ്സം ശ്രദ്ധയില്‍പ്പെട്ടതോടെ വീണ്ടും മാറ്റുകയായിരുന്നു. ഐ.എസ്.ആര്‍.ഒ.യുടെ ബെംഗളൂരു പീനിയയിലെ ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കില്‍ (ഇസ്ട്രാക്) നിന്നാണ് പേടകങ്ങളെ നിയന്ത്രിക്കുന്നത്. ഡിസംബര്‍ 30-നാണ് സ്‌പെയ്ഡെക്‌സ് പരീക്ഷണത്തിനുള്ള രണ്ട് ചെറു ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി.-സി 60 ഭ്രമണപഥത്തിലെത്തിച്ചത്.
Content Highlights: ISRO postpones the SpaceDEx docking experiment due to an unexpected velocity issue in on a satellite