നൈസാര്‍ ഉപഗ്രഹം പകര്‍ത്തിയ ഭൗമോപരിതലത്തിന്റെ റഡാര്‍ചിത്രങ്ങള്‍ പുറത്ത്

നൈസാര്‍ ഉപഗ്രഹം പകര്‍ത്തിയ ഭൗമോപരിതലത്തിന്റെ റഡാര്‍ചിത്രം
നൈസാര്‍ ഉപഗ്രഹം പകര്‍ത്തിയ ഭൗമോപരിതലത്തിന്റെ റഡാര്‍ചിത്രം

ബെംഗളൂരു: നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി വിക്ഷേപിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നൈസാര്‍ പകര്‍ത്തിയ ആദ്യ ഭൗമോപരിതലചിത്രങ്ങള്‍ പുറത്ത്. ഉപഗ്രഹത്തിലെ റഡാര്‍ ക്യാമറകള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. ഓഗസ്റ്റ് 21-നും 23-നും പകര്‍ത്തിയ ചിത്രങ്ങളാണിതെന്ന് നാസ അറിയിച്ചു.

അമേരിക്കയിലെ മെയ്നി തീരപ്രദേശവും നോര്‍ത്ത് ഡകോട്ട, വെയ്ല്‍സ് രാജ്യങ്ങള്‍ എന്നിവയുമാണ് ക്യാമറകള്‍ പകര്‍ത്തിയത്. കൃഷിഭൂമികള്‍, വനങ്ങള്‍, ചതുപ്പുപ്രദേശങ്ങള്‍ തുടങ്ങി വ്യത്യസ്തമേഖലകള്‍ വേര്‍തിരിച്ചറിയുന്ന ചിത്രങ്ങളാണ് ഉപഗ്രഹം അയച്ചിരിക്കുന്നത്.

ചിത്രത്തിലെ ഇരുണ്ടഭാഗം വെള്ളത്തെയും പച്ചഭാഗം വനത്തെയും ഇളംചുവപ്പുള്ള ഭാഗം വെറുതേകിടക്കുന്നതോ കെട്ടിടങ്ങളുള്ളതോ ആയ സ്ഥലങ്ങളെയുമാണ് അടയാളപ്പെടുത്തുന്നതെന്നും നാസ വിശദീകരിച്ചു. ദുരന്തപ്രതികരണം, ഭൗമോപരിതലത്തിലെ അടിസ്ഥാനസൗകര്യങ്ങളുടെ നിരീക്ഷണം, കാര്‍ഷിക ആസൂത്രണം തുടങ്ങിയവയില്‍ തീരുമാനമെടുക്കുന്നവര്‍ക്ക് നിര്‍ണായകമായ വിവരങ്ങള്‍ ഈ ചിത്രങ്ങള്‍ നല്‍കുമെന്നും പറഞ്ഞു.

ജൂലായ് 30-നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ എന്ന നൈസാര്‍ ഉപഗ്രഹം വിക്ഷേപിച്ചത്.

Content Highlights: NASA and ISRO`s NISAR satellite has released its first Earth surface images, captured by radar cameras, providing crucial data for disaster response, infrastructure monitoring, and agricultural planning.