വിമാനത്തിനുള്ളിലും ഇൻർനെറ്റ്; സ്പേസ് എക്സ് റോക്കറ്റിൽ ആദ്യ ഇന്ത്യൻ ഉപഗ്രഹം, ഉടൻ വിക്ഷേപണത്തിന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-20 ഉടന്‍ വിക്ഷേപണത്തിന്. ജിസാറ്റ്-എന്‍2 എന്ന പേരിലും അറിയപ്പെടുന്ന ഉപഗ്രഹം ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സ് ഫാല്‍കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക. യു.എസിലെ കേപ് കാനവറിലെ വിക്ഷേപണത്തറയില്‍നിന്നാണ് ഇന്ത്യയുടെ ഉപഗ്രഹവുമായി ഫാല്‍കണ്‍ 9 പറന്നുയരുക.
ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ.) നിര്‍മിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐ.എസ്.ആര്‍.ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍.വി.എം-3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്‌സിന്റെ സഹായം തേടുന്നത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായിക്കും. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും സ്പേസ് എക്സും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ജിസാറ്റ്-20 വിക്ഷേപണത്തിനായി ഫാല്‍ക്കണ്‍-9 ഉപയോഗിക്കുന്നത്.
ഉള്‍നാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങള്‍ക്കുള്ളില്‍ ഇന്റര്‍നെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും.
Content Highlights: India`s communication satellite GSAT-20, also known as GSAT-N2, is set to launch on SpaceX`s Falcon