'ഞങ്ങൾ വെജ് ആണ് '; മനുഷ്യരുടെ പൂർവികരായ ആസ്‌ട്രേലോപ്പിത്തക്കസ് സസ്യാഹാരികളായിരുന്നേക്കാമെന്ന് പഠനം

പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മക ചിത്രം | നിർമ്മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

മനുഷ്യര്‍ മാംസാഹാരികളാണ്, ഏതുകാലം മുതല്‍? അതിന് കൃത്യമായ ഉത്തരമില്ല. എന്നാല്‍, മനുഷ്യരുടെ പൂര്‍വികരോട് അടുത്ത ബന്ധമുള്ള ആസ്‌ട്രേലോപ്പിത്തക്കസ് മാംസാഹാരികളായിരുന്നില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. 

ദക്ഷിണാഫ്രിക്കയില്‍നിന്ന് കണ്ടെടുത്ത, 3.7 ദശലക്ഷം മുതല്‍ 3.3 ദശലക്ഷം വര്‍ഷം മുന്‍പുള്ള ആസ്ട്ര ലോപ്പിത്തക്കസുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫോസിലുകളിലെ പല്ലിലെ ഇനാമലിന്റെ രാസഘടനയില്‍നിന്നാണ് ഈ വിവരം ലഭിച്ചത്. 

ഇവ പൂര്‍ണമായും സസ്യാഹാരികളായിരിക്കാം. അല്ലെങ്കില്‍ മിതമായി മാത്രം മാംസം കഴിച്ചിരിക്കാം. സയന്‍സ് ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. ചിമ്പാന്‍സികളെയും ബാബൂണികളെയും പോലെ ആസ്ട്രലോപിത്തക്കസും മാംസം കഴിച്ചിരിക്കാമെങ്കിലും പഠനത്തിനെടുത്ത ഏഴ് സാംപിളുകളും അതിന് തെളിവുനല്‍കുന്നില്ലെന്നാണ് കണ്ടെത്തല്‍. സസ്യാഹാരികളുടേതിന് സമാനമായ ഘടനയാണ് ഇവയുടെ പല്ലുകള്‍ക്കുമുള്ളത്.

Content Highlights: A Diet Discovery Reveals That Our Ancestors, The Australopithecus Were Once Vegetarian