മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ 'ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത്' പ്രശ്‌നം എന്ത്?; പരിഹാരം ഇതാണ്

Representational Image | Photo: Gettyimages
Representational Image | Photo: Gettyimages

ആഗോള തലത്തില്‍ ലക്ഷക്കണക്കിന് വിന്‍ഡോസ് കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടിരിക്കുകയാണ്. അടുത്തിടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റാണ് ഈ പ്രശ്‌നത്തിന് കാരണമായത്. ഈപ്രശ്‌നം സര്‍വീസ് മാനേജ്‌മെന്റ് ഓപ്പറേഷനുകളെയും കണക്ടിവിറ്റി സേവന ലഭ്യത എന്നിവയെയും പ്രശ്‌നം ബാധിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യാഴാഴ്ച രാത്രി വ്യക്തമാക്കിയിരുന്നു. 

കംപ്യൂട്ടറുകള്‍ അപ്രതീക്ഷിതമായി ഷട്ട്ഡൗണ്‍ ആവുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചതായി മൈക്രോസോഫ്റ്റ് എക്‌സില്‍ അറിയിച്ചു. 

പ്രശ്‌നത്തിന് കാരണമെന്ത്? ആരെയെല്ലാം ബാധിക്കും

ക്രൗഡ് സ്ട്രൈക്ക് എന്ന സൈബർ സുരക്ഷാ സേവനം ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്നം ബാധിക്കുക. യുഎസ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്ട്രൈക്ക്.സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതാണ് പ്രശ്നത്തിന് കാണമായതെന്നാണ് കണ്ടെത്തൽ. പ്രശ്‌നം മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനത്തെ ബാധിക്കുകയും അത് മൈക്രോസോഫ്റ്റ് 365 സേവനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്യുകയായിരുന്നു. ഇത് ആഗോള തലത്തിൽ വിവിധ സേവനങ്ങൾ തടസപ്പെടുന്നതിന് ഇടയാക്കി. സാധാരണ ഉപഭോക്താക്കളെ ഇത് ബാധിക്കാനിടയില്ല. ക്രൗഡ് സ്ട്രൈക്കിന് പകരം മറ്റ് സൈബർ സുരക്ഷാ സേവനങ്ങൾ ഉപയോഗിക്കുന്നരെയും ഇത് ബാധിക്കില്ല. 

ബാധിക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് പ്രശ്‌ന പരിഹാരത്തിനായുള്ള നിര്‍ദേശവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 

  • വിന്‍ഡോസ് കംപ്യൂട്ടറുകളെ സേഫ് മേഡിലേക്കോ വിന്‍ഡോസ് റിക്കവറി എന്‍വയണ്‍മെന്റിലേക്കോ ബൂട്ട് ചെയ്യുക.
  • C:\Windows\System32\drivers\CrowdStrike തിരഞ്ഞെടുക്കുക
  • C-00000291*.ssy എന്ന ഫയല്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യുക. 
  • സാധാരണ രീതിയില്‍ ബൂട്ട് ചെയ്യുക. 

ഇത് സ്വയം ചെയ്യാനാകാത്തവര്‍ സാങ്കേതിക വിദഗ്ധന്റെ സഹായം തേടുക.



Read more at: വിമാന സർവീസുകൾ അലങ്കോലമാവുന്നു; 'വിൻഡോസ്‌' തകരാർ പരിഹരിച്ചില്ല, ആശങ്കയിൽ യാത്രക്കാർ......

Content Highlights: windows computers, microsoft service outage, Windows issue, Airline Services Outage