വിക്കിപീഡിയയെ രക്ഷിച്ചേ പറ്റൂ; നല്ല ചിത്രങ്ങൾക്കായി വിക്കി പോർട്രെയ്റ്റ്സ് പ്രോജക്ട് വരുന്നു

Photo: WikiPedia
Photo: WikiPedia

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളിൽ ഒന്നാണ് വിക്കിപീഡിയ. പക്ഷേ, വിക്കിപീഡിയയിലെ ചില ചിത്രങ്ങൾ, പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ ചിത്രങ്ങൾ സ്ഥിരം പഴികേൾക്കാറുണ്ട്. ഇത്രയും മോശം ചിത്രം ഉപയോഗിക്കുന്നതിനെക്കാൾ നല്ലത് ചിത്രം ഇല്ലാത്തതാണെന്നു പറഞ്ഞ് പല താരങ്ങളുടെയും ചിത്രങ്ങൾ പേജുകളിൽനിന്ന് മാറ്റിയിട്ടുണ്ടെന്നറിയാമോ?

വിക്കിപീഡിയയിലെ ഏറ്റവും മോശം ചിത്രങ്ങൾക്കായി പ്രത്യേകം ഇൻസ്റ്റഗ്രാം പേജുകൾ വരെയുണ്ട്. പകർപ്പവകാശ നിയമത്തിൻ്റെ പരിധിയിൽപ്പെടുന്ന ചിത്രങ്ങൾ വിക്കിപീഡിയ പേജുക ളിൽ ഉപയോഗിക്കാൻ സാധിക്കില്ല എന്നതാണ് കാരണം. ഈ പ്രശ്നത്തിൽനിന്ന് വെബ്സൈറ്റിനെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കയാണ് വിക്കിപീഡിയയുടെ എഡിറ്റർമാർ.

സെലിബ്രിറ്റികളുടെ നല്ല ചിത്രങ്ങൾ ലഭിക്കുന്ന റെഡ്‌കാർപ്പറ്റ് ഇവൻ്റുകളിൽ ചിത്രങ്ങൾ എടുക്കാനെത്തുന്നവർ വലിയ ഏജൻസികളിൽ നിന്നുള്ളവരായതിനാൽ വിക്കിപീഡിയയ്ക്ക് ഇവരുടെ ചിത്രങ്ങൾ ഉപയോഗിക്കാനാകില്ല.

അതിനാൽ ഇത്തരമിടങ്ങളിൽച്ചെന്ന് വിക്കിപീഡിയയ്ക്കു വേണ്ടി ചിത്രങ്ങളെടുക്കാൻ സന്നദ്ധരായിട്ടുള്ള ഫോട്ടോഗ്രാഫർമാരെ അന്വേഷിച്ച് "വിക്കി പോർട്രെയ്റ്റ്സ്' എന്ന പ്രോജക്ട് തുടങ്ങിക്കഴിഞ്ഞു. അധികം വൈകാതെ മോശം വിക്കിപീഡിയ ചിത്രങ്ങളിൽ നിന്ന് ലോകത്തെയും ഇത്തരം ചിത്രങ്ങൾക്ക് ഇരകളായ' താരങ്ങളെയും രക്ഷിക്കാനാകുമെന്നാണ് വിക്കിപീഡിയയുടെ പ്രതീക്ഷ. 
 

Content Highlights: Wikipedia with Wiki Portraits project