ഇന്ത്യൻ സഞ്ചാരികൾക്ക് സ്‌പെയിനിലും ഇനി UPI ഉപയോഗിക്കാൻ കഴിഞ്ഞേക്കും; ചർച്ച തുടരുന്നു

ഇന്ത്യൻ യാത്രികർക്ക് UPI വഴി പണം കൈമാറാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിൽ വൈകാതെ സ്‌പെയിനും ഇടംപിടിച്ചേക്കും. സ്‌പെയിനിന്റെ പ്രാദേശിക പേയ്‌മെന്റ് സംവിധാനമായ Bizum മായി UPI യെ ബന്ധിപ്പിക്കുന്നതിനുള്ള ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
സ്‌പെയിൻ സന്ദർശന വേളയിൽ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ സ്‌പെയിനിലെ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചകളിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. തുടർ ചർച്ചകൾ വൈകാതെ നടക്കും. തീരുമാനം നടപ്പായാൽ സ്‌പെയിൻ സന്ദർശിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് അനായാസം ക്യൂആർകോഡ് സ്‌കാൻ ചെയ്ത് പണം നൽകാൻ കഴിയും.
സ്‌പെയിനിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈൽ പേയ്‌മെന്റ് സംവിധാനമാണ് Bizum. ഇതിനും യുപിഐയ്ക്കും എങ്ങനെ സുരക്ഷിതമായും അനായാസമായും ഒന്നിച്ച് മുന്നേറാൻ കഴിയും എന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും പരിശോധിക്കും. ചർച്ച വിജയിച്ചാൽ ഇന്ത്യൻ സഞ്ചാരികൾക്ക് സ്‌പെയിനിൽ ഒരു പ്രത്യേക പ്രാദേശിക പേയ്‌മെന്റ് ആപ്പ് ഉപയോഗിക്കേണ്ടിവരില്ല. യുപിഐ ആപ്പ് തന്നെ സ്‌പെയിനിലും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.
ഇന്ത്യയിലെ ജനങ്ങൾ UPI വ്യാപകമായി ഉപയോഗിച്ചുവരുന്നതിനിടെയാണ് വിദേശ രാജ്യങ്ങളിലും അതിന് സ്വീകാര്യത വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങൾ. ഇന്ത്യക്കാർ ദൈനംദിന ജീവിതത്തിലെ ഏതാണ്ട് എല്ലാതരം പണം ഇടപാടുകൾക്കും നിലവിൽ യുപിഐ ഉപയോഗിക്കുന്നുണ്ട്. ഫ്രാൻസ്, സിംഗപ്പൂർ, യുഎഇ, മൗറീഷ്യസ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് UPI നിലവിൽ ഉപയോഗിക്കാൻ കഴിയും.
Content Highlights: India and Spain have commenced technical discussions to link UPI with Bizum., The initiative aims to allow Indian tourists to make digital payments in Spain using UPI apps., The announcement followed Commerce Minister Piyush Goyal's four-nation Europe tour in July 2026., Integration is currently in the early discussion stage with no fixed rollout date., This move aligns with India's broader strategy to expand UPI's global footprint.