വായന എളുപ്പമാക്കാം; കാഴ്ച പരിമിതിയോ ഭാഷയോ പ്രശ്‌നമല്ല, ഉപകരണത്തിന് UK പേറ്റന്റ്

#സ്വന്തം ലേഖകന്‍
1. എ.ആര്‍. ഗില്‍ബര്‍ട്ട് 2. സ്റ്റുഡന്റ് ഗൈഡന്‍സ് ആന്‍ഡ് അക്കാദമിക് അച്ചീവ്‌മെന്റ് മോണിറ്ററിങ് കമ്പ്യൂട്ടര്‍ ഡിവൈസ്
1. എ.ആര്‍. ഗില്‍ബര്‍ട്ട് 2. സ്റ്റുഡന്റ് ഗൈഡന്‍സ് ആന്‍ഡ് അക്കാദമിക് അച്ചീവ്‌മെന്റ് മോണിറ്ററിങ് കമ്പ്യൂട്ടര്‍ ഡിവൈസ്

കട്ടപ്പന: പുസ്തകവായന എളുപ്പമാക്കാം. ഭാഷയുടെ അതിരുകൾ കടന്ന് അറിവ് നേടാം, പോരാത്തതിന് കാഴ്ചപരിമിതിയുള്ളവർക്ക് ഉപയോഗിക്കുകയുംചെയ്യാം. ഇത്തരം ഒരു ഉപകരണത്തിന്റെ രൂപകൽ്പനയ്ക്ക് യു.കെ. ഡിസൈൻ പേറ്റന്റിന് അർഹനായിരിക്കുകയാണ് കുട്ടിക്കാനം മരിയൻ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഗിൽബർട്ട് എ.ആറും സംഘവും.

വായനയും പഠനവും കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപകരണം വികസിപ്പിച്ചത്. പുസ്തകങ്ങളിലെ ഉള്ളടക്കം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനും കാഴ്ചപരിമിതിയുള്ളവർക്ക് വായനയിൽ സഹായമാകാനും ഇതിന് കഴിയും. 'സ്റ്റുഡന്റ് ഗൈഡൻസ് ആൻഡ് അക്കാദമിക് അച്ചീവ്മെന്റ് മോണിറ്ററിംഗ് കമ്പ്യൂട്ടർ ഡിവൈസ്' എന്ന പേരിൽ ഉള്ള രൂപകല്പനയ്ക്കാണ് യു.കെ. ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് രജിസ്‌ട്രേഷൻ അനുവദിച്ചത്.

മരിയൻ കോളേജിലെ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിഭാഗം അധ്യാപകനായ ഗിൽബർട്ടിനൊപ്പം സി.എം.എസ്. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ പ്രിഷോ മരിയം പോൾ, ഏറ്റുമാനൂർ എസ്.എം.എസ്. കോളേജിലെ ഡയറക്ടർ ഡോ.സൂര്യ കൊച്ചുമലയിൽ സുരേന്ദ്രൻ, ആലുവ സെന്റ് സേവ്യേഴ്‌സ് വനിതാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ സോണിയ ജോൺ മാർക്കോസ്, ഡോ.സ്റ്റെല്ല കുളിയത്ത് ആന്റണി എന്നിവരാണ് സംഘത്തിലുമുള്ളത്. ഗിൽബർട്ട്, കുറഞ്ഞ ചെലവിൽ ടെലിപ്രോംപ്റ്റർ നിർമ്മിച്ചും ശ്രദ്ധനേടിയിരുന്നു.

Content Highlights: Prof. Gilbert A.R. and team received a UK design patent for an innovative reading device., The device translates book content into multiple languages., It is specially designed to assist visually impaired individuals with reading., Named 'Student Guidance and Academic Achievement Monitoring Computer Device'.