സ്‌പെയ്‌ഡെക്‌സ് ഡോക്കിങ്: പേടകങ്ങൾ തമ്മിലുള്ള ദൂരം 15 മീറ്റർ, നിർണായക പരീക്ഷണം ഉടൻ

ബെംഗളൂരു: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിൽവെച്ച് കൂട്ടി യോജിപ്പിക്കുന്ന സ്പെയ്‌സ് ഡോക്കിങ്ങിനായി പേടകങ്ങൾ തമ്മിലുള്ള ദൂരം 15 മീറ്ററായി കുറച്ചു. പേടകങ്ങളെ ഞായറാഴ്ച കൂട്ടിയോജിപ്പിച്ചേക്കും. പേടകങ്ങൾ സുരക്ഷിതമാണെന്നും സെൻസറുകൾ നിരീക്ഷിച്ചു വരികയാണെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു.
15 മീറ്റർ ദൂരത്തിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാണെന്ന്. ആവേശകരമായ ഹാൻഡ്ഷേക്കിൽ നിന്ന് വെറും 50 അടി മാത്രം അകലെ, ഐ.എസ്.ആർ.ഒ. എക്സിൽ കുറിച്ചു. കൂടാതെ, സ്പെയ്ഡെക്സ് ഉപഗ്രഹങ്ങളുടെ ഒരു ചിത്രവും വീഡിയോയും ഐ.എസ്.ആർ.ഒ. പുറത്തുവിട്ടിട്ടുണ്ട്.
ഒന്നരക്കിലോമീറ്റർ അകലത്തിൽ സഞ്ചരിക്കുന്ന പേടകങ്ങളായ എസ്.ഡി.എക്സ് 01 (ചേസർ), എസ്.ഡി.എക്സ് 02 (ടാർഗറ്റ്) എന്നിവയുടെ പ്രവേഗം നിയന്ത്രിച്ച് ശനിയാഴ്ച 230 മീറ്റർ അകലത്തിലെത്തിക്കുച്ചിരുന്നു. ‘ചേസർ’ ഉപഗ്രഹത്തെ അഞ്ച് കിലോമീറ്റർ, 1.5 കിലോമീറ്റർ, 500 മീറ്റർ, 230 മീറ്റർ, 15 മീറ്റർ, മൂന്ന് മീറ്റർ എന്നിങ്ങനെ ‘ടാർഗറ്റ്’ ഉപഗ്രഹത്തിന്റെ അടുത്തേക്കെത്തിച്ചാണ് കൂട്ടിയോജിപ്പിക്കുന്നത്. ഡോക്കിങ് പരീക്ഷണത്തിനുള്ള സമയം ഐ.എസ്.ആർ.ഒ. നിശ്ചയിച്ചിട്ടില്ലെങ്കിലും ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.
Content Highlights: SpaDeX Satellites 230 Metre Apart, Says ISRO