ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്ഫോമുകൾ

ഓടിടി പാസ് പോർട്ട്‌ഫോളിയോ വിപുലീകരിച്ച് റിലയൻസ് ജിയോ. നിലവിലെ പ്രതിമാസ ഓപ്ഷനുകൾക്കൊപ്പം ഇനി 3 മാസത്തെയും ഒരു വർഷത്തെയും വാലിഡിറ്റിയുള്ള പുതിയ പ്ലാനുകളും ലഭ്യമാകും. കൂടുതൽ ഡാറ്റയും ദീർഘകാല വാലിഡിറ്റിയും പ്രീമിയം സേവനങ്ങളും ഒരുമിച്ച് നൽകുന്നതാണ് പുതിയ പ്ലാനുകൾ.
മൂന്ന് വാലിഡിറ്റി ഓപ്ഷനുകൾ
ജിയോ ഓടിടി പാസ് ഇനി 28 ദിവസം, 84 ദിവസം, 365 ദിവസം എന്നിങ്ങനെ മൂന്ന് വാലിഡിറ്റി ഓപ്ഷനുകളിൽ ലഭിക്കും. ഓരോ പ്ലാനിലും ഹൈ-സ്പീഡ് ഡാറ്റയ്‌ക്കൊപ്പം അൺലിമിറ്റഡ് 5G സൗകര്യവും ഉണ്ടാകും.
200 രൂപയുടെ ഓടിടി പാസ്
നിലവിലുള്ള 200 രൂപയുടെ ഓടിടി പാസിന് 28 ദിവസത്തെ വാലിഡിറ്റിയാണ്. ഈ പ്ലാനിൽ മൊത്തം 30GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5Gയും ലഭിക്കും. വോയ്‌സ്-ഒൺലി പാക്കുകൾ ഒഴികെ ആക്ടീവ് ബേസ് പ്ലാനുള്ള എല്ലാ ജിയോ ഉപഭോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാണ്.
550 രൂപയുടെ ഓടിടി പാസ്
പുതുതായി അവതരിപ്പിച്ച 550 രൂപയുടെ ഓടിടി പാസിന് 84 ദിവസത്തെ വാലിഡിറ്റിയാണ്. പ്ലാനിൽ 90GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5Gയും ലഭിക്കും. 3 മാസമോ ഒരു വർഷമോ വാലിഡിറ്റിയുള്ള ബേസ് പ്ലാനുള്ള ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിക്കാം. വോയ്‌സ്-ഒൺലി പാക്കുകൾക്ക് ലഭ്യമല്ല.
2000 രൂപയുടെ ഓടിടി പാസ്: ഒരു വർഷത്തേക്ക്
ദീർഘകാല ഓടിടി ഉപയോക്താക്കളെ ലക്ഷ്യമിട്ട് അവതരിപ്പിച്ച 2000 രൂപയുടെ ഓടിടി പാസിന് 365 ദിവസത്തെ വാലിഡിറ്റിയാണ്.
ഒരു വർഷത്തേക്ക് 365GB ഹൈ-സ്പീഡ് ഡാറ്റയും അൺലിമിറ്റഡ് 5Gയും പ്ലാനിൽ ലഭിക്കും. ഒരു വർഷത്തെ ആക്ടീവ് ബേസ് പ്ലാനുള്ള ഉപഭോക്താക്കൾക്കാണ് ഈ പായ്ക്ക് ലഭിക്കുക. വോയ്‌സ്-ഒൺലി പാക്കുകൾ ഇതിൽ ഉൾപ്പെടില്ല.
ഒറ്റ പാക്കിൽ 15 പ്രീമിയം ഓടിടി പ്ലാറ്റ്ഫോമുകൾ
എല്ലാ ജിയോ ഓടിടി പാസ് പ്ലാനുകളിലും 15 പ്രീമിയം ഓടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസിനൊപ്പം ജിയോ ടി.വി ആപ്പിലൂടെ 1,000-ലേറെ ലൈവ് ടിവി ചാനലുകളും ലഭിക്കും.
പ്രതിമാസം 1,500-ലേറെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് പാക്കേജിലൂടെ ലഭിക്കുന്നതെന്ന് ജിയോ അറിയിച്ചു.
YouTube Premium
OTT-Pass-ന്റെ ഭാഗമായി YouTube Premium ആക്സസും ലഭിക്കും. പരസ്യങ്ങളില്ലാതെ വീഡിയോകൾ കാണുന്നതിനൊപ്പം പശ്ചാത്തലത്തിൽ പ്ലേ ചെയ്യാനും ഓഫ്‌ലൈൻ ഡൗൺലോഡ് ചെയ്യാനും സാധിക്കും. ടിവി, ടാബ്ലെറ്റ്, മൊബൈൽ തുടങ്ങിയ വിവിധ ഉപകരണങ്ങളിൽ സേവനം ഉപയോഗിക്കാം.
JioHotstar, Amazon Prime
JioHotstar Mobile + Hollywood വഴി ലൈവ് സ്‌പോർട്‌സ്, Hotstar Originals, ഹോളിവുഡ് സിനിമകൾ എന്നിവ ആസ്വദിക്കാം.
550, 2000 രൂപയുടെ പാക്കുകളിൽ Amazon Prime Lite മെമ്പർഷിപ്പിലൂടെ Prime Video ലഭിക്കും. 200 പാക്കിൽ Amazon Prime Video Mobile Edition ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മറ്റ് 12 ഓടിടി ആപ്പുകളും ലഭ്യമാണ്
JioTV വഴി SonyLIV, ZEE5, Lionsgate Play, Discovery+, SunNXT, FanCode, Hoichoi, Chaupal, Planet Marathi, Kanccha Lannka, TimesPlay, Tarang Plus തുടങ്ങിയ 12 പ്രീമിയം OTT പ്ലാറ്റ്ഫോമുകളിലേക്കും ആക്സസ് ലഭിക്കും.
1,000+ ലൈവ് ടിവി ചാനലുകൾ
OTT ഉള്ളടക്കത്തിന് പുറമെ 1,000-ലേറെ ലൈവ് ടിവി ചാനലുകളും പാക്കേജിൽ ഉൾപ്പെടുന്നു.
Star Plus HD, Colors HD, SET HD, Sun TV HD, Discovery, Cartoon Network തുടങ്ങിയ പ്രമുഖ ചാനലുകൾ ഇതിൽ ഉൾപ്പെടുന്നു.
പുതിയ 550, 2000 ിയോ ഓടിടി പാസ് പ്ലാനുകൾ ഓഗസ്റ്റ് ഏഴ് മുതൽ റീചാർജിനായി ലഭ്യമാണ്. MyJio ആപ്പ്, ഔദ്യോഗിക Jio വെബ്‌സൈറ്റ്, അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി പുതിയ പ്ലാനുകൾ സ്വന്തമാക്കാം.
വിശദാംശങ്ങൾ
200 രൂപ - 28 ദിവസം | 30GB | Unlimited 5G
550 രൂപ - 84 ദിവസം | 90GB | Unlimited 5G
2000 രൂപ 365 ദിവസം | 365GB | Unlimited 5G
Content Highlights: Reliance Jio expanded its OTT pass portfolio with new 3-month and 1-year validity options., Three validity plans now available: 28 days (200), 84 days (550), and 365 days (2000)., All plans include high-speed data, unlimited 5G, and access to 15 premium OTT platforms including YouTube Premium, JioHotstar, and Amazon Prime., Packages also include access to over 1,000 live TV channels via the JioTV app., New plans are available for recharge starting August 7.