ചൈനീസ് ബഹിരാകാശ നിലയത്തിൽനിന്ന് പാകിസ്താന്റെ ആദ്യ സഞ്ചാരി ഭൂമിയിലെത്തി

#ടെക്നോളജി ഡെസ്ക്

ബെംഗളൂരു: പാകിസ്താന്റെ ആദ്യ ബഹിരാകാശ സഞ്ചാരിയായ മുഹമ്മദ് സീഷാൻ അലി ഭൂമിയിൽ തിരിച്ചെത്തി. ചൈനയുടെ ടിയാൻഗോങ് (Tiangong) ബഹിരാകാശ നിലയത്തിൽനിന്ന് ഷെൻഷോ-23 (Shenzhou-23) പേടകത്തിൽ മടങ്ങിയെത്തിയ അദ്ദേഹം ഇന്ത്യൻ സമയം നവംബർ 30-ന് പുലർച്ചെ 2.51 നാണ് പേടകം പാരച്യൂട്ടുകളുടെ സഹായത്തോടെ ഭൂമിയിൽ വന്നിറങ്ങിയത്. ചൈനീസ് ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ വിദേശ സഞ്ചാരിയെന്ന ചരിത്രനേട്ടത്തിന് പിന്നാലെയാണ് സുരക്ഷിതമായ മടക്കം.

നവംബർ 25-നാണ് സീഷാൻ അലി ഷെൻഷോ-24 പേടകത്തിൽ ടിയാൻഗോങ് നിലയത്തിലെത്തിയത്. നവംബർ 30-ന് മടങ്ങിയെത്തിയതോടെ ഏകദേശം അഞ്ച് ദിവസം നീണ്ട ബഹിരാകാശ ദൗത്യം അദ്ദേഹം പൂർത്തിയാക്കി. 

ഷെൻഷോ-23 പേടകത്തിലെ ചൈനീസ് സഞ്ചാരികളായ ഷാങ് ഷിയുവാൻ , ലൈ കാ-യിങ് എന്നിവർക്കൊപ്പമാണ് സീഷാൻ അലി മടങ്ങിയെത്തിയത്. നവംബർ 29-ന് രാത്രിയാണ് ടിയാൻഗോങ് നിലയത്തിൽനിന്ന് വേർപെട്ടത്. ദൗത്യത്തിലെ നിശ്ചയിച്ചിരുന്ന എല്ലാ ജോലികളും പൂർത്തിയാക്കിയ ശേഷമാണ് സംഘത്തിന്റെ മടക്കയാത്ര.

ടിയാൻഗോങിൽനിന്ന് ഭൂമിയിലേക്ക് മടങ്ങുന്ന സംഘം നിലയത്തിൽനിന്നുള്ള ചില പ്രത്യേക ശാസ്ത്രീയ വസ്തുക്കളും സാമ്പിളുകളും തിരികെ കൊണ്ടുവരുമെന്ന് ചൈനീസ് ബഹിരാകാശ ഏജൻസി അറിയിച്ചിരുന്നു.

Content Highlights: Pakistan's first astronaut, Muhammad Zeeshan Ali, safely returned to Earth aboard the Shenzhou-23 spacecraft after completing an approximately five-day mission at China's Tiangong space station. Landing around 3 AM IST on November 30 alongside Chinese astronauts Zhang Zhiyuan and Lai Ka-ying, Ali achieved the historic milestone of becoming the first foreign astronaut to visit the Chinese space station.