ആര്‍ട്ടെമിസ് -1 ദൗത്യം: ചന്ദ്രനെ വലംവെച്ച് ഓറിയോണ്‍ തിരിച്ചെത്തി

പസഫിക് സമുദ്രത്തിലിറങ്ങിയ ഓറിയോണ്‍ പേടകം | photo: afp
പസഫിക് സമുദ്രത്തിലിറങ്ങിയ ഓറിയോണ്‍ പേടകം | photo: afp

കാലിഫോര്‍ണിയ: വിപുലമായ ചാന്ദ്രദൗത്യവുമായി മനുഷ്യന്‍ ഒരിക്കല്‍ക്കൂടി പോകുന്നതിന്റെ മുന്നൊരുക്കമെന്നോണം നാസ അയച്ച ഓറിയോണ്‍ പേടകം വിജയകരമായി തിരിച്ചെത്തി. ഞായറാഴ്ച രാത്രി ഇന്ത്യന്‍സമയം 11.15-ഓടെ ഓറിയോണ്‍ പാരച്യൂട്ടില്‍ പറന്ന് പസഫിക് സമുദ്രത്തിലിറങ്ങി. 

നാസയുടെ ദൗത്യമായ ആര്‍ട്ടെമിസിന്റെ ആദ്യഘട്ടത്തില്‍ ആളില്ലാപേടകമായ ഓറിയോണ്‍ 25 ദിവസത്തെ ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കിയാണ് മെക്‌സിക്കന്‍ തീരത്തിനടുത്തിറങ്ങിയത്. അടുത്ത ആളില്ലാപേടകം 2024-ല്‍ വീണ്ടും ചന്ദ്രന്‍ ലക്ഷ്യംവെച്ച് കുതിക്കും. 2030-ഓടെയാണ് മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ ലക്ഷ്യമിടുന്നത്.

Content Highlights: Orion capsule of nasa makes safe return to Earth