വഴിതെറ്റിക്കില്ല, ഗൃഹപാഠം ചെയ്യാൻ സഹായിക്കും; കൗമാരക്കാർക്കായി ടീൻ ചാറ്റ് ജി.പി.ടി.

സാൻ ഫ്രാൻസിസ്കോ: 13 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി 'ചാറ്റ് ജി.പി.ടി. ഫോർ ടീൻസ്' അവതരിപ്പിച്ച് ഓപ്പൺ എ.ഐ. ആത്മഹത്യ, സ്വയം ഉപദ്രവിക്കൽ, ലൈംഗിക-പ്രണയ സംഭാഷണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങളാണ് പുതിയ പതിപ്പിലുള്ളത്.
പഠനത്തിനും ഗൃഹപാഠത്തിനും സഹായിക്കുന്ന സംവിധാനവും ഇതിലുണ്ട്. നേരിട്ട് ഉത്തരങ്ങൾ നൽകുന്നതിനു പകരം വിദ്യാർഥികളെ സ്വയം ചിന്തിച്ച് ഉത്തരത്തിലെത്താൻ സഹായിക്കുന്ന രീതിയിലാണ് രൂപകല്പന.
എ.ഐ. ചാറ്റ്ബോട്ടുകളെ കൗമാരക്കാർ അമിതമായും വൈകാരികമായും ആശ്രയിക്കുന്നതു സംബന്ധിച്ച ആശങ്കകൾക്കിടെയാണ് നടപടി. ഉപയോക്താവിനോട് ചാറ്റ്ബോട്ടിന് വ്യക്തിപരമായ വികാരങ്ങളുണ്ടെന്ന് തോന്നിക്കുന്ന പ്രതികരണങ്ങളും നിയന്ത്രിക്കും.
Content Highlights: Designed specifically for teenagers aged 13 to 17., Stricter safety controls on suicide, self-harm, and romantic conversations., Learning assistant feature encourages students to think independently rather than giving direct answers., Prevents chatbots from expressing personal feelings to users.