സൈബർ സുരക്ഷയ്ക്കായി കരുത്തേറിയ 'ജിപിടി 6 സൈബർ' അവതരിപ്പിച്ച് ഓപ്പൺ എഐ.

സൈബർ സുരക്ഷാ ആവശ്യങ്ങൾക്കായി ജിപിടി 6 സൈബർ എന്ന പേരിൽ പുതിയ എഐ മോഡൽ അവതരിപ്പിച്ച് ഓപ്പൺ എഐ. മുൻ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ കാര്യക്ഷമമായി സൈബർ സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനും ഈ മോഡലിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. അതേസമയം, അനുമതിയില്ലാത്ത സംവിധാനങ്ങളിലേക്ക് കടന്നുകയറാനോ നിർദേശങ്ങൾക്കപ്പുറം പ്രവർത്തിക്കാനോ ഉള്ള സാധ്യത മുൻ മോഡലുകളെ അപേക്ഷിച്ച് ജിപിടി 6 സൈബറിന് കുറവാണെന്നും ഓപ്പൺ എഐ പറയുന്നു.
ഓപ്പൺ എഐ വികസിപ്പിക്കുന്ന എഐ മോഡലുകൾക്ക് ഭാവിയിൽ ഉണ്ടാകാവുന്ന ഗുരുതരമായ അപകടസാധ്യതകൾ മുൻകൂട്ടി വിലയിരുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി രൂപപ്പെടുത്തിയ പ്രപ്പേയേർഡ്നസ് ഫ്രെയിം വർക്ക് എന്ന സുരക്ഷാ ചട്ടക്കൂട് അനുസരിച്ച്, സൈബർ സുരക്ഷാ ശേഷിയുടെ കാര്യത്തിൽ ജിപിടി 6 സൈബറിനെ 'ക്രിട്ടിക്കൽ' വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജിപിടി 6 ആസ്ട്ര 'ഹൈ' (High) വിഭാഗത്തിലായിരുന്നു. അതായത്, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ജിപിടി 6 സൈബർ കൂടുതൽ ശേഷിയുള്ള മോഡലാണെന്നാണ് ഓപ്പൺ എഐ വ്യക്തമാക്കുന്നത്. ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഒരൊറ്റ പരിശോധനയിൽ 948 നിർണായക സുരക്ഷാ പിഴവുകൾ കണ്ടെത്തിയതും ഈ മോഡലായിരുന്നു.
Introducing GPT‑6 Cyber: a major advance in security research that pairs stronger capabilities with better model alignment.
The model powered the Linux kernel research we announced yesterday, and security teams at companies like Mozilla, Palo Alto Networks, Calif, and… pic.twitter.com/34uAeNnhwP— OpenAI (@OpenAI) November 5, 2026
സമീപകാലത്ത് ഓപ്പൺ എഐയുടെ എഐ മോഡലുകളും ഏജന്റുകളും നിയന്ത്രണങ്ങൾ മറികടന്ന് പ്രവർത്തിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ, ജിപിടി 6 സൈബറിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് ഓപ്പൺ എഐ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. അനുമതിയില്ലാത്ത കമ്പനികളുടെ സംവിധാനങ്ങൾ ഹാക്ക് ചെയ്യാനോ നിർദേശിച്ച പരിധിക്കപ്പുറത്തേക്ക് പ്രവർത്തിക്കാനോ മോഡലിന് സാധ്യത കുറവാണെന്നാണ് കമ്പനിയുടെ വാദം. നിലവിൽ തിരഞ്ഞെടുത്ത അംഗീകൃത ഉപഭോക്താക്കൾക്ക് മാത്രമാണ് ജിപിടി 6 സൈബർ ലഭ്യമാക്കിയിരിക്കുന്നത്.
Content Highlights: OpenAI has introduced GPT-6 Cyber, a highly advanced AI model dedicated to detecting and resolving cybersecurity threats with unprecedented efficiency and safety controls. Categorized as 'Critical' under the company's Preparedness Framework, this secure model significantly reduces unauthorized actions and recently discovered 948 critical vulnerabilities in a single Linux OS test.