ബഹിരാകാശ നിലയത്തിലേക്ക് അവശ്യസാധനങ്ങളുമായി കല്‍പന ചൗള സിഗ്നസ് പേടകം വിക്ഷേപിച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വേണ്ട അവശ്യ സാധനസാമഗ്രികളടങ്ങുന്ന ചരക്കുകളുമായി 'സിഗ്നസ്' ബഹിരാകാശ പേടകം ബഹിരാകാശ സാങ്കേതികവിദ്യാ സ്ഥാപനമായ നോര്‍ത്ത്‌റോപ്പ് ഗ്രുമ്മന്‍ വിക്ഷേപിച്ചു. ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ സമയം രാവിലെ 6.46 നായിരുന്നു വിക്ഷേപണം. അന്തരിച്ച ബഹിരാകാശ സഞ്ചാരി കല്‍പനാ ചൗളയുടെ പേരാണ് സിഗ്നസ് പേടകത്തിന് നല്‍കിയിരിക്കുന്നത്. അന്റാറെസ് റോക്കറ്റിലായിരുന്നു വിക്ഷേപണം.
തങ്ങളുടെ അടുത്ത സിഗ്നസ് വാഹനത്തിന് ബഹിരാകാശ ഗവേഷണ രംഗത്ത് സ്തുത്യര്‍ഹമായ സംഭാവന നല്‍കിയ ഒരാളുടെ പേര് നല്‍കാനാണ് ആഗ്രഹിച്ചിരുന്നതെന്നും അപ്പോഴാണ് കല്‍പനാ ചൗളയുടെ പേര് അവരുടെ കുടുംബത്തിന്റെ സമ്മതത്തോടെ തീരുമാനിച്ചതെന്നും നോര്‍ത്‌റോപ്പ് ഗ്രുമ്മന്‍ പറഞ്ഞു.
രണ്ട് ദിവസത്തെ യാത്രയ്‌ക്കൊടുവിലാണ് പേടകം ബഹികാശ നിലയത്തിലെത്തുക. 1217 കിലോഗ്രാം ഭാരം വരുന്ന ശാസ്ത്ര ഗവേഷണ സാമഗ്രികളും ഗവേഷകരുടെ സ്വകാര്യ വസ്തുക്കളും, 852 കിലോഗ്രാം ഭാരമുള്ള ഉപകരണങ്ങളും പേടകത്തിലുണ്ട്.
ഇതോടൊപ്പം 1230 കിലോഗ്രാം ഭാരമുള്ള വെഹിക്കിള്‍ ഹാര്‍ഡ്‌വെയര്‍, 71 കിലോഗ്രാം ഭാരമുള്ള കംപ്യൂട്ടര്‍ ഹാര്‍ഡവെയര്‍ എന്നിവയും ഉള്‍പ്പെടുന്നു. 5 ജി നെറ്റ് വര്‍ക്കുകള്‍ക്ക് വേണ്ട സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതിനായുള്ള 'ഷാര്‍ക്ക് സാറ്റ്' ഉപകരണവും പേടകത്തിലുണ്ട്.
ഈ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുത്തിയതിന് ശേഷം ചില ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്തുന്നതിനായി പ്രയോജനപ്പെടുത്തും. സാഫയര്‍ എന്ന പേരില്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷണമാണ് നടക്കുക. ഇതിന്റെ ഭാഗമായി പേടകത്തിനുള്ളില്‍ 'തീ' സൃഷ്ടിക്കും. ബഹിരാകാശത്ത് തീയുടെ സ്വഭാവം എങ്ങനെയെന്ന് പഠിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ഇറ്റലിയിലെ ടുറിനിലുള്ള തേയ്ല്‍സ് അലേന സ്‌പേസ് ഏയറോസ്‌പേസ് കമ്പനിയിലാണ് എസ്എസ് കല്‍പന ചൗള സിഗ്നസ് പേടകം നിര്‍മിച്ചത്. രണ്ട് സോളാര്‍ പാനലുകള്‍, നാവിഗേഷന്‍ ഉപകരണം, പ്രൊപ്പള്‍ഷന്‍ ഉപകരണം എന്നിവ ഇതിനുണ്ട്. ഉക്രെയിനിലെ യുസ്മാഷ് ഫാക്ടറിയിലാണ് വിക്ഷേപണത്തിന് ഉപയോഗിച്ച അന്റാറെസ് 230+ റോക്കറ്റ് നിര്‍മിച്ചത്.
Content Highlights: NASA launched SS Kalpana Chawla Cygnus spacecraft to International Space station
Content Highlights: