മാര്‍വല്‍ അവെഞ്ചേഴ്‌സ് ഗെയിം പുറത്തിറക്കി- എക്സ്ബോക്സ്, പ്ലേസ്റ്റേഷന്‍, സ്റ്റേഡിയ പതിപ്പുകള്‍ ലഭ്യം

Image Credit: IANS
Image Credit: IANS

മാര്‍വെലിന്റെ അവഞ്ചേഴ്‌സ് ഗെയിം പുറത്തിറക്കി ജാപ്പനീസ് വിഡിയോ ഗെയിം കമ്പനിയായ സ്‌ക്വയര്‍ എനിക്‌സ്. പിസി, എക്‌സ്‌ബോക്‌സ്, പ്ലേസ്റ്റേഷന്‍, ഗൂഗിളിന്റെ സ്റ്റേഡിയ ക്‌ളൗഡ് ഗെയിമിംഗ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് അവഞ്ചേഴ്‌സ് ഗെയിം ഔദ്യോഗികമായി അവതിരിപ്പിച്ചത്.

ഇ ഗെയിമിന് ഒരു സിംഗിള്‍ പ്ലെയര്‍ സ്റ്റോറി മോഡുണ്ട്. എന്നാല്‍ സുഹൃത്തുകള്‍ക്കും കൂട്ടായ്മകള്‍ക്കുമൊപ്പം ഓണ്‍ലൈനായും ഈ ഗെയിം കളിക്കാനാവുമെന്ന് 9 ടു 5 ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഒരു വര്‍ഷത്തിലേറെയായി ആരാധകര്‍ക്കിടയില്‍ ഏറെ ആവേശം നിറച്ചുകൊണ്ടാണ് സ്‌ക്വയര്‍ എനിക്‌സ് അവഞ്ചേഴ്‌സ് ഗെയിം പുറത്തിറക്കിയിരിക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ 2020 ല്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന വലിയ ഗെയിമുകളില്‍ ഒന്നായി മാറി അവഞ്ചേഴ്‌സ്.

ഗെയിം കണ്‍സോളുകളെ പോലെ ഓര്‍ഡര്‍ ചെയ്ത് ഗെയിം വാങ്ങേണ്ട ആവശ്യമില്ലാത്തതിനാല്‍ ഗൂഗിള്‍ സ്‌റ്റേഡിയയില്‍ മറ്റുള്ളവയേക്കാള്‍ നേരത്തെ തന്നെ ഗെയിം ലഭിക്കും. മാര്‍വല്‍ ലഗസി വേഷങ്ങളും ഇതിനൊപ്പം ലഭിക്കും. 

കഴിഞ്ഞമാസം സ്റ്റേഡിയ പ്രോ അംഗങ്ങള്‍ക്ക് സ്‌ട്രേഞ്ച് ബ്രിഗേഡ്, കോന, മെട്രോ 2033 റിഡക്‌സ്, ജസ്റ്റ് ഷേപ്പ്‌സ് ആന്റ് ബീറ്റ്‌സ്, റോക്ക് ഓഫ് ഏജസ്:3 മേക്ക് ദി ബ്രേക്ക് എന്നീ അഞ്ച് പുതിയ ഗെയിമുകളാണ് സൗജന്യമായി ലഭിച്ചത്.

Content Highlights: Marvels Avengers game lands on XboX PlayStation and  Stadia

Content Highlights: