അലക്‌സ ഉപയോഗിച്ച് ദീപാവലിക്ക് പടക്കം പൊട്ടിച്ചു, ടൂട്ടോറിയല്‍ വീഡിയോയുമായി യുവാവ്

മണി/Image: https://www.instagram.com/manisprojectslab/
മണി/Image: https://www.instagram.com/manisprojectslab/

ദീപാവലി ആഘോഷങ്ങള്‍ക്ക് പതിയെ തിരശ്ശീല വീണിരിക്കുകയാണ്. ദീപങ്ങളുടെയും വെടികെട്ടിന്റെയും സമയം കുടിയാണ് കടന്നു പോയത്.  അലക്‌സ ഉപയോഗിച്ച് ദീവാലി റോക്കറ്റ് പൊട്ടിച്ച യുവാവാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. അലക്‌സ ഉപയോഗിച്ച് എങ്ങനെ ദീവാലി റോക്കറ്റ് പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ വീഡിയോ യുവാവ് തന്നെ യൂട്യൂബില്‍ അപലോഡ് ചെയ്തിട്ടുമുണ്ട്. ഒഡീഷയിലെ മണി എന്ന യുവാവാണ് കൗതുകരമായ ഇക്കാര്യം ചെയ്തത്. മണീസ് പ്രോജക്റ്റ് ലാബ് എന്ന യൂട്യൂബ് ചാനലില്‍ ഇത്തരത്തില്‍ ഇതിന് മുന്‍പും നിരവധി വീഡിയോകള്‍ മണി അപ്ലോഡ് ചെയ്തിട്ടുണ്ട്.

അലക്‌സ ലോഞ്ച് ദ റോക്കറ്റ് എന്ന് നിര്‍ദേശം നല്‍കുമ്പോള്‍. യെസ് ബോസ് ലോഞ്ചിങ് റോക്കറ്റ് എന്ന് അലക്സ മറുപടി പറയുകയും ഉടന്‍ തന്നെ പടക്കം ഉയര്‍ന്നു പൊങ്ങി പൊട്ടുകയും ചെയ്യുന്നു. ലോഞ്ചിങ് അലക്‌സ എന്ന പേരിലാണ് മണി ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം 23 ലക്ഷം മില്യണ്‍ കാഴ്ച്ചക്കാരെ വീഡിയോ നേടിയെടുത്തു.

2024ല്‍ ബിടെക് ബിരുദം നേടിയതാണ് മണി. ഒന്നാം വര്‍ഷം മുതല്‍ തന്നെ ഇത്തരം പ്രോജക്റ്റുകള്‍ ചെയ്യാറുണ്ടെന്ന് മണി മാധ്യമങ്ങളോട് പറഞ്ഞു.നിരവധി പേര്‍ മണിയുടെ കഴിവിനെ പ്രശംസിച്ച് രംഗത്ത് വന്നു. ഇന്ത്യയിലെ കണ്ടുപിടിക്കാത്ത രത്‌നമാണ് മണിയെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
 

Content Highlights: man uses Alexa to launch Diwali rocket