എൽജിയുടെ വൻ അഴിച്ചുപണി! വിപണി പിടിക്കാൻ പുതിയ 'റോബോട്ടിക്സ് ബിസിനസ് സെന്റർ' വരുന്നു

റോബോട്ടിക്സ് രംഗത്തെ വാണിജ്യവത്കരണത്തിന് ആവശ്യമായ കാര്യങ്ങൾ ഏകോപിപ്പിക്കാൻ എൽജി ഇലക്ട്രോണിക്‌സ് റോബോട്ടിക്‌സ് ബിസിനസ് സെന്റർ സ്ഥാപിക്കുന്നു. ബിസിനസ് ഡെവലപ്മെന്റ്, സപ്ലൈ ചെയിൻ, മാനുഫാക്ചറിംഗ് ഓപ്പറേഷൻസ് തുടങ്ങിയവ ഒന്നിപ്പിച്ചുകൊണ്ടാണ് റോബോട്ടിക്‌സ് ബിസിനസ് സെന്റർ ഒരുക്കുന്നത്. സിഇഒ ല്യു ജെ-ചിയോളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഈ പുതിയ സ്ഥാപനം പ്രവർത്തിക്കുക. ഭാവിയിലെ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസ് മേഖലയായി റോബോട്ടിക്‌സിനെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ബിസിനസ് സെന്റർ.
എൽജിയുടെ ഓഫ്-സൈക്കിൾ ഓർഗനൈസേഷണൽ റീയലൈൻമെന്റിന്റെ ഭാഗമായിട്ടാണ് ഈ റോബോട്ടിക്‌സ് ബിസിനസ് സെന്റർ രൂപീകരിക്കുന്നത്. കമ്പനിയുടെ വാർഷിക പുനഃസംഘടനയ്ക്ക് നാല് മാസം മുൻപ് തന്നെ ഈ മാറ്റം വരുത്തുന്നത് ഫിസിക്കൽ എഐ അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്‌സ് മേഖലയ്ക്ക് എൽജി എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ട് എന്നതിന്റെ തെളിവാണ്. ബിസിനസ് ഡെവലപ്മെന്റ്, സെയിൽസ്, ഓപ്പറേഷൻസ് എന്നിവയെല്ലാം കവർ ചെയ്യുന്ന ഒരു കംപ്ലീറ്റ് എൻഡ്-ടു-എൻഡ് ബിസിനസ് സ്ഥാപനമായിട്ടായിരിക്കും ബിസിനസ് സെന്റർ പ്രവർത്തിക്കുക.
ഇതോടൊപ്പം ഒരു പ്രത്യേക ഡാറ്റാ ഫാക്ടറി ഓർഗനൈസേഷനും ഈ പുതിയ റോബോട്ടിക്സ് ബിസിനസ് സെന്ററിന് കീഴിൽ ആരംഭിക്കും. ഡാറ്റാ ഫാക്ടറി മികവുകൾ നേരത്തെ തന്നെ സ്വന്തമാക്കാനും റോബോട്ടുകളുടെ ട്രെയിനിംഗ് കാര്യക്ഷമമാക്കാനും വേണ്ടിയാണ് ഈ നീക്കം. ഇത് നെക്സ്റ്റ് ജനറേഷൻ റോബോട്ടിക്‌സ് രംഗത്ത് എൽജിയുടെ മത്സരശേഷി കൂടുതൽ ശക്തമാക്കും. ഈ സെന്ററിലൂടെ ശേഖരിക്കുന്ന ഹൈ-ക്വാളിറ്റി ഓപ്പറേഷണൽ ഡാറ്റ എൽജിയുടെ റോബോട്ട് ഫൗണ്ടേഷൻ മോഡൽ കൂടുതൽ മെച്ചപ്പെടുത്താൻ ഉപയോഗിക്കും.
Content Highlights: LG Electronics is establishing a dedicated Robotics Business Center under the direct control of CEO Ryu Jae-cheol to accelerate the commercialization of physical AI and next-generation robotics technologies.