കെ-സ്‌പെയ്സിന്റെ കുടക്കീഴില്‍ 68 കമ്പനികള്‍; 1386 കോടിയുടെ നിക്ഷേപം, വാര്‍ഷിക വിറ്റുവരവ് 873 കോടി

#എം. ബഷീര്‍
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധം, അനുബന്ധമേഖലകള്‍ എന്നിവയില്‍ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് രൂപവത്കരിച്ച കെ-സ്‌പെയ്സില്‍ അഫിലിയേറ്റ് ചെയ്യാന്‍ കൂടുതല്‍ കമ്പനികള്‍.

നിലവില്‍ 68 കമ്പനികള്‍ കെ-സ്‌പെയ്സുമായി അഫിലിയേഷന്‍ നടത്തിയതിനുപുറമേ ഇത്തരത്തിലുള്ള മറ്റുകമ്പനികളെയും കുടക്കീഴില്‍ എത്തിക്കാനാണ് ശ്രമം. വിവിധ ഐടിപാര്‍ക്കുകളിലും പുറത്തുമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ സ്റ്റാര്‍ട്ടപ്പുകളും അല്ലാത്തവയും ഉള്‍പ്പെടുന്നു.

കെ-സ്‌പെയ്സുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന കമ്പനികളെല്ലാംകൂടി 1386 കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. 5800 ജീവനക്കാരും വിവിധ കമ്പനികളിലായി ജോലിചെയ്യുന്നുണ്ട്. ഈ കമ്പനികളുടെ വാര്‍ഷിക വിറ്റുവരവ് 873 കോടി രൂപയാണ്. ഭാരതീയ ബഹിരാകാശ ഗവേഷണ കേന്ദ്രവുമായും നാസ ഉള്‍പ്പെടെയുള്ള വിദേശ ഏജന്‍സികളുമായും കരാറുകളുള്ള കമ്പനികളാണ് ഭൂരിഭാഗവും.

ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഹെക്‌സ്-20' എന്ന കമ്പനി സ്‌പെയ്സ് എക്‌സ് വഴി 'നിള' എന്ന ഉപഗ്രഹം അടുത്തിടെ വിക്ഷേപിച്ചിരുന്നു. ഇത്തരം കൂടുതല്‍ കമ്പനികളെ എത്തിക്കാനും കെ-സ്‌പെയ്സ് ശ്രമിക്കുന്നുണ്ട്. ടെക്നോസിറ്റിയില്‍ കെ-സ്‌പെയ്സിന്റെ ആസ്ഥാനം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുമുണ്ടാകും. ബഹിരാകാശ, വ്യോമയാന മേഖലയിലേക്ക് കൂടുതല്‍പ്പേരെ ആകൃഷ്ടരാക്കാനായി വിദ്യാഭ്യാസസ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കിയതും അനുകൂല ഫലങ്ങളുണ്ടാക്കുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞ

Content Highlights: K-SPACE, Kerala`s initiative to foster space, defense, and allied industries, is actively seeking affiliate companies. Discover investment, employment, and collaboration opportunities.