എയര്‍പോര്‍ട്ട് മുതല്‍ വാട്ടര്‍ മെട്രോ വരെ; കൊച്ചിയിലെ എല്ലാ ട്രാവല്‍ ഹബ്ബുകളിലും ജിയോ 5ജി

കൊച്ചി: വിമാനത്താവളം, വാട്ടര്‍ മെട്രോ സ്റ്റേഷനുകള്‍, വൈറ്റില മൊബിലിറ്റി ഹബ്, റെയില്‍വേ സ്റ്റേഷനുകള്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ കൂടുതല്‍ ജനങ്ങള്‍ ഒരുമിച്ചു കൂടുകയും സമയം ചിലവഴിക്കുകയും ചെയ്യുന്ന സ്ഥലങ്ങളില്‍ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ജിയോയുടെ 5ജി ഡാറ്റ ഉപഭോഗം പതിന്മടങ്ങായി വര്‍ധിച്ചുവെന്ന് കമ്പനി.
കൊച്ചിയില്‍ കരയിലും ജലപാതകളിലും 5ജി സേവനങ്ങള്‍ ഒരുപോലെ ആസ്വദിക്കാനാവും. ഇന്ത്യയിലെ ആദ്യ വാട്ടര്‍മെട്രോ സര്‍വീസ് തുടങ്ങിയ സമയം മുതല്‍ ജിയോ ഉപഭോക്താക്കള്‍ക്ക് സ്റ്റേഷനുകളിലും യാത്രകള്‍ക്കിടയിലും ജിയോ ട്രൂ 5ജി ലഭ്യമായിരുന്നു. കൊച്ചിയിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളിലും ജിയോ ട്രൂ 5ജി നെറ്റ് വര്‍ക്ക് ലഭ്യമാണ്. കൂടാതെ ഫോര്‍ട്ട്‌കൊച്ചി , ചെറായി തുടങ്ങി ടൂറിസ്റ്റ് കേന്ദ്രങ്ങളായ പ്രദേശങ്ങളിലും ജിയോ അതിവേഗ 5 ജി ലഭ്യമാണ്.
4ജി നെറ്റ് വര്‍ക്കിനെ ആശ്രയിക്കാത്ത സ്റ്റാന്‍ഡ് എലോണ്‍ 5ജി നെറ്റ് വര്‍ക്കാണ് ജിയോയുടേത്. 700 MHz, 3500 MHz, 26Ghz ബാന്‍ഡുകളിലുടനീളം ഏറ്റവും വലുതും മികച്ചതുമായ ജിയോയുടെ 5ജി സ്‌പെക്ട്രം, കാരിയര്‍ അഗ്രിഗേഷന്‍ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവും. കേരളത്തില്‍ ആകെ 11000 ലധികം ടവറുകള്‍ ഉള്ള ജിയോ , അതില്‍ 6000 ഓളം റവറുകളില്‍ 5ഏ ആക്റ്റീവ് ആക്കി കഴിഞ്ഞു.
കുറഞ്ഞ ലേറ്റെന്‍സി, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയം, 5ജി വോയ്‌സ്, എഡ്ജ് കമ്പ്യൂട്ടിംഗ്, നെറ്റ്‌വര്‍ക്ക് സ്ലൈസിംഗ് എന്നിവ എന്നിവ ജിയോ 5ജി യുടെ പ്രത്യേകതകളാണ്. അതിവേഗമാണ് കേരളത്തില്‍ ജിയോ 5ജിയുടെ വ്യാപനം. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ 5 ജി സേവനം 6 മാസങ്ങള്‍ക്കുള്ളില്‍ എല്ലാ ജില്ലകളിലേക്കും 35ലധികം പ്രധാനപ്പെട്ട നഗരങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ജിയോയ്ക്ക് കഴിഞ്ഞു.
Content Highlights: jio true 5g among all travel hubs in kochi