55000 രൂപയിൽ താഴെ വില, ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഐഫോണ്‍ 15 വൻ വിലക്കിഴിവിൽ

പുതിയ ഐഫോണുകള്‍ എത്തിയതോടെ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 15 മോഡലുകള്‍ക്ക് വന്‍ വിലക്കിഴിവാണ് വന്നിരിക്കുന്നത്. ഐഫോണ്‍ 15 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ അവസരമാണിപ്പോള്‍. ഫ്‌ളിപ്പ്കാര്‍ട്ടിലും ആമസോണിലും നടക്കുന്ന വില്‍പന മേളകളില്‍ ആകര്‍ഷകമായ ഡീലുകലാണ് ഐഫോണുകള്‍ക്ക്.
ഐഫോണ്‍ 15
2023 ല്‍ 69900 രൂപ വിലയിലാണ് ഐഫോണ്‍ 15 അവതരിപ്പിച്ചത്. 21 ശതമാനം ഡിസ്‌കൗണ്ടില്‍ 54999 രൂപയ്ക്കാണി ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 15 ഇപ്പോള്‍ വില്‍ക്കുന്നത്. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഇത് വെറും 33950 രൂപയായി കുറയ്ക്കാനാവും. എക്‌സ്‌ചേഞ്ചില്‍ ലഭിക്കുന്ന കിഴിവ് നല്‍കുന്ന ഫോണിന്റെ അവസ്ഥ അനുസരിച്ചിരിക്കും.
ആകര്‍ഷകമായ ഓഫറുകളാണ് ഫ്‌ളിപ്ക്കാര്‍ട്ട് നല്‍കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ അഞ്ച് ശതമാനം കാഷ്ബാക്ക്, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഇഎംഐ ഇടപാടുകള്‍ക്ക് 4000 രൂപ കിഴിവ്, എച്ച്ഡിഎഫ്‌സി യുപിഐ ഇടപാടുകള്‍ക്ക് 500 മുതല്‍ 1000 രൂപവരെ കിഴിവ്, കോംബോ പര്‍ചേസുകള്‍ക്ക് 750 രൂപ കിഴിവ് എന്നിവ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും.9167 രൂപയില്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്.
ഐഫോണ്‍ 15 പ്ലസ് 18 ശതമാനം ഡിസ്‌കൗണ്ടില്‍ 64999 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. മുകളില്‍ പറഞ്ഞ അധിക ഓഫറുകളും ലഭ്യമാവും.
ആമസോണിലാകട്ടെ 69900 രൂപയ്ക്കാണ് ഐഫോണ്‍ 15 വില്‍ക്കുന്നത്. എസ്ബിഐ ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് 3000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. 3147.51 രൂപയില്‍ ആരംഭിക്കുന്ന നോ കോസ്റ്റ് ഇഎംഐ പ്ലാനുകള്‍ ലഭ്യമാണ്. 63600 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറായി ആമസോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
Content Highlights: Get incredible discounts on the iPhone 15 series during Flipkart and Amazon sales