12,000 രൂപയുടെ ഫോണുകള്‍ രാജ്യം നിരോധിക്കുമോ? വ്യക്തത വരുത്തി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഓപ്പോ, വിവോ, ഷാവോമി ഉള്‍പ്പടെയുള്ള കമ്പനികളുടെ 12000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്‌ഫോണുകള്‍ നിരോധിക്കില്ലെന്ന വ്യക്തമാക്കി സര്‍ക്കാര്‍. ഐ.ടി. മന്ത്രി രാജീവ് ചന്ദ്രശേഖര്‍ തന്നെയാണി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ രാജ്യം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
രാജ്യത്തിന്റെ ഇലക്ട്രോണിക് രംഗത്ത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ പങ്കുണ്ടെങ്കിലും ഇന്ത്യന്‍ കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ വിദേശ കമ്പനികളെ ഒഴിവാക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കയറ്റുമതിയാണ് നമ്മള്‍ പ്രതീക്ഷുന്നതെന്ന് ചില ചൈനീസ് കമ്പനികളെ അറിയിച്ചതായും മന്ത്രി പിടിഐയോട് പറഞ്ഞു.
അവരുടെ വിതരണ ശൃംഖല കൂടുതല്‍ സുതാര്യവും തുറന്നതുമാവേണ്ടതുണ്ട്. ഒരു പ്രത്യേക വിഭാഗത്തില്‍ നിന്ന് അവരെ ഒഴിവാക്കുകയെന്ന നിര്‍ദേശം തങ്ങള്‍ക്ക് മുന്നിലില്ല. അത് എവിടെ നിന്നാണ് വന്നത് എന്ന് അറിയുകയില്ല മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് സ്വീകാര്യത ലഭിക്കുന്നതിനായി 12000 രൂപയില്‍ താഴെ വിലയുള്ള ഷാവോമി, ഓപ്പോ, വിവോ ഉള്‍പ്പടെയുള്ള വിദേശ ബ്രാന്‍ഡുകളുടെ ഫോണുകളുടെ വില്‍പന തടയുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.
Content Highlights: India to ban smartphones under Rs 12,000 from Chinese brands Govt clarifies