ഇലോണ്‍ മസ്‌കിന്റെ X.com തകരാറില്‍, ഓപ്പണ്‍ എഐ സേവനങ്ങളും തടസം നേരിടുന്നു

#ടെക്നോളജി ഡെസ്ക്
X Logo | Photo: Elon Musk
X Logo | Photo: Elon Musk

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോം എക്‌സിന്റെ സേവനം തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യയിലുടനീളം നിരവധിയാളുകള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എക്‌സ് തുറക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 'സംതിങ് വെന്റ് റോങ്, ട്രൈ റീലോഡിങ്' എന്ന സന്ദേശമാണ് കാണിക്കുന്നത്. എന്നാല്‍ പ്രശ്‌നം അത്രരൂക്ഷമായിട്ടില്ല എന്നാണ് തോന്നുന്നത്. കാരണം പലയിടങ്ങളിലും എക്‌സ് ഇപ്പോഴും ലഭിക്കുന്നുണ്ട്.

അതേസമയം, ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് നല്‍കുന്ന വിവരം അനുസരിച്ച് ആമസോണ്‍ വെബ് സര്‍വീസസ്, ഓപ്പണ്‍ എഐ, ക്ലൗഡ്ഫ്‌ളെയര്‍, ഉള്‍പ്പടെയുള്ള സേവനങ്ങള്‍ സമാനമായി തടസം നേരിടുന്നുണ്ട്. പ്രശ്‌നത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.

ആഴ്ചകള്‍ക്ക് മുമ്പ് ആമസോണ്‍ ക്ലൗഡ് സര്‍വീസസിലെ തകരാര്‍ കാരണം കമ്പനിയുടെ ക്ലൗഡ് സെര്‍വര്‍ സേവനങ്ങളെ ആശ്രയിക്കുന്ന പ്രധാനപ്പെട്ട പ്ലാറ്റ്‌ഫോമുകളെല്ലാം പ്രവര്‍ത്തന രഹിതമായിരുന്നു. ഇന്നും അതാണോ സംഭവിച്ചത് എന്ന് വ്യക്തമല്ല.

Content Highlights: X (formerly Twitter) services disrupted across parts of India; outages also reported for Amazon Web Services (AWS), OpenAI, and Cloudflare.