ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉപഗ്രഹം‘ദൃഷ്ടി’ക്ക് മസ്കിന്റെ ആശംസ, നന്ദി അറിയിച്ച് സിഇഒ

#ടെക്നോളജി ഡെസ്ക്
ദൃഷ്ടി ഉപഗ്രഹം | Photo: GalaxEye Space
ദൃഷ്ടി ഉപഗ്രഹം | Photo: GalaxEye Space

വാഷിങ്ടൺ: സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ ഗാലക്‌സ്ഐയുടെ ‘ദൃഷ്ടി’ ഉപഗ്രഹത്തിന് ‘എക്സി’ലൂടെ ആശംസയറിയിച്ച് സ്‌പെയ്‌സ്‌ എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയാണ് ഗാലക്‌സ്ഐ. ഞായറാഴ്ചയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. കാലിഫോർണിയയിൽനിന്ന് സ്‌പെയ്‌സ്‌ എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റാണ് ദൃഷ്ടിയെ ഭ്രമണപഥത്തിലെത്തിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ പോസ്റ്റിന് മറുപടിയായാണ് മസ്കിന്റെ പോസ്റ്റ്. “ഇന്ത്യയുടെ ബഹിരാകാശയാത്രയിലെ നേട്ടമാണ് ദൃഷ്ടി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉപഗ്രഹമായ ഇതിന്റെ വിക്ഷേപണം രാഷ്ട്രനിർമാണപ്രക്രിയയിലെ യുവാക്കളുടെ അഭിനിവേശത്തെ കാണിക്കുന്നു”- മോദി കുറിച്ചു.

തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരിൽ നിന്നാണ് പ്രശംസ ലഭിച്ചിരിക്കുന്നതെന്നും, തന്റെ സ്വപ്ന സാക്ഷാത്കാരമാണിതെന്നും ഗാലക്സ്ഐ സ്ഥാപകനും സിഇഒ സുയാഷ് സിങ് പറഞ്ഞു. ഇരുവർക്കും അദ്ദേഹം നന്ദിയറിയിച്ചു. 

ആദ്യ ഒപ്റ്റോസ്റ്റാർ ഉപഗ്രഹമാണ് സൃഷ്ടി. ഇലക്‌േട്രാ-ഒപ്റ്റിക്കൽ (ഇ.ഒ.), സിന്തറ്റിക് അപ്പാർച്ചർ റഡാർ (എസ്.എ.ആർ.) എന്നീ രണ്ടുതരം സെൻസറുകൾ ഒറ്റ ഉപഗ്രഹത്തിൽ സംയോജിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ, എസ്.എ.ആർ. എന്നീവാക്കുകൾ ചേർത്താണ് ‘ഒപ്‌റ്റോസാർ’ എന്നുപയോഗിക്കുന്നത്.

Content Highlights: Elon Musk and PM Narendra Modi congratulated Bengaluru-based startup GalaxEye on the successful launch of 'Drishti,' India’s largest private satellite, via a SpaceX Falcon 9 rocket.