ചന്ദ്രനില്‍ വന്‍തോതില്‍ സോഡിയം ഉള്ളതായി ആദ്യമായി കണ്ടെത്തി ചന്ദ്രയാന്‍ -2

ചന്ദ്രനില്‍ വലിയ അളവില്‍ സോഡിയം ഉണ്ടെന്ന് കണ്ടെത്തി ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-2. ചന്ദ്രയാന്‍-2 ഓര്‍ബിറ്ററിന്റെ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററായ ക്ലാസ് ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍. ആദ്യമായാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍ എന്ന് ഐഎസ്ആര്‍ഒ പറഞ്ഞു. നേരത്തെ ചന്ദ്രയാന്‍-1 ന്റെ എക്‌സ്‌റേ-ഫ്‌ളൂറസന്‍സ് സ്‌പെക്ട്രോമീറ്റര്‍ ചന്ദ്രനില്‍ സോഡിയത്തിന്റെ സാന്നിധ്യം തിരിച്ചറിയുകയും കൂടുല്‍ അളവില്‍ കണ്ടെത്താനാകുമെന്ന സാധ്യത തുറന്നിടുകയും ചെയ്തിരുന്നു.
അടുത്തിടെ പ്രസിദ്ധീകരിച്ച 'അസ്‌ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സിലാണ്' സോഡിയം ശേഖരം കണ്ടെത്തിയതായി ഐഎസ്ആര്‍ഒ വ്യക്തമാക്കിയത്. യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ നിര്‍മിച്ച 'ക്ലാസ്' ചന്ദ്രനിലെ സോഡിയം ശേഖരം ഉള്ളതിന്റെ വ്യക്തമായ തെളിവുകള്‍ നല്‍കുന്നുണ്ട്. ഈ മേഖലയിൽ കൂടുതല്‍ പഠനങ്ങള്‍ക്ക് ഈ പഠനം സഹായിക്കുമെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.
Content Highlights: Chandrayaan-2 spectrometer maps abundance of sodium on moon