പുതിയ ഐഫോണുകളും വാച്ചുകളും എയര്‍പോഡ്‌സും എത്തി; വിലയും സവിശേഷതകളും അറിയാം

2025 സെപ്റ്റംബര്‍ 9-ന് ടെക് ഭീമനായ ആപ്പിള്‍ നടത്തിയ 'ഓ ഡ്രോപ്പിംഗ്' ഇവന്റില്‍ നാല് പുതിയ ഐഫോണ്‍ 17 മോഡലുകള്‍, ആപ്പിള്‍ വാച്ച് സീരീസ് 11, ആപ്പിള്‍ വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്ഇ 3, എയര്‍പോഡ്‌സ് പ്രോ 3 എന്നിവ അവതരിപ്പിച്ചു. കൂടാതെ, A13 അല്ലെങ്കില്‍ അതിന് ശേഷം ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഐഫോണുകളിലും ലഭ്യമാകുന്ന iOS 26-ന്റെ വിശദാംശങ്ങളും ആപ്പിള്‍ പങ്കുവെച്ചു. ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം 5.6 മില്ലിമീറ്റര്‍ കനം മാത്രമുള്ള ഐഫോണ്‍ എയര്‍ ആണ്. വളരെ കാലത്തിന് ശേഷം രൂപകല്‍പനയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ഐഫോണ്‍ ആണിത്. പുതിയ ആപ്പിള്‍ വാച്ചുകളില്‍ ഹൈപ്പര്‍ടെന്‍ഷന്‍ അറിയിപ്പുകളും സ്ലീപ് സ്‌കോര്‍ വിശകലനും ഉള്‍പ്പടെയുള്ള ഫീച്ചറുകളാണുള്ളത്. ആപ്പിള്‍ അവതരിപ്പിച്ച ഏറ്റവും പുതിയ ഡിവൈസുകള്‍ ഏതെല്ലാം എന്ന് നോക്കാം.
പ്രധാന ഉല്‍പ്പന്നങ്ങള്‍
1. ഐഫോണ്‍ 17 എയര്‍
- വിശദാംശങ്ങള്‍:
- 5.6 മില്ലിമീറ്റര്‍ കനമുള്ള ഏറ്റവും മെലിഞ്ഞ ഐഫോണ്‍.
- A19 പ്രോ ചിപ്പ്
- 6.5 ഇഞ്ച് ProMotion XDR OLED ഡിസ്‌പ്ലേ
- ഫിസിക്കല്‍ സിം സ്ലോട്ട് ഒഴിവാക്കി പകരം ഇസിം സൗകര്യം
- ഒരു ദിവസം മുഴുവന്‍ ബാറ്ററി ലൈഫ് വാഗ്ദാനം
- വില: 256GB - ₹1,19,900
- വില്‍പന: സെപ്റ്റംബര്‍ 19 മുതല്‍
- ആക്സസറികള്‍: 1 നിമീ കനമുള്ള മാഗ്‌സേഫ് ബാറ്ററി കേസ്, ട്രാന്‍സ്ലൂസന്റ് കേസ്, നാല് നിറങ്ങളില്‍ ലഭ്യമായ ബമ്പര്‍ കേസ്.
2. ഐഫോണ്‍ 17
- വിശദാംശങ്ങള്‍:
- 6.3 ഇഞ്ച് ProMotion ഡിസ്‌പ്ലേ (120Hz),
- A19 ചിപ്പ്,
- 48MP ഡ്യുവല്‍ ഫ്യൂഷന്‍ ക്യാമറ,
- സെന്റര്‍ സ്റ്റേജ് ഫ്രണ്ട് ക്യാമറ.
- Ceramic Shield 2 സംരക്ഷണത്തില്‍ മികച്ച സ്‌ക്രാച്ച് റെസിസ്റ്റന്‍സ്.
- അഞ്ച് നിറങ്ങള്‍: ലാവെന്‍ഡര്‍, സേജ്, മിസ്റ്റ്, ബ്ലൂ, ബ്ലാക്ക്.
- വില: 256GB - ₹ 82,999
- വില്‍പന: സെപ്റ്റംബര്‍ 19 മുതല്‍
3. ഐഫോണ്‍ 17 പ്രോ, പ്രോ മാക്‌സ്
- വിശദാംശങ്ങള്‍:
- ഫോര്‍ജ്ഡ് അലുമിനിയം യൂണി-ബോഡി
- ആപ്പിളിന്റെ ആദ്യ വേപ്പര്‍ ചേംബര്‍ തെര്‍മല്‍ സിസ്റ്റം
- എല്ലാ ക്യാമറകളും 48MP (4x, 8x ടെലിഫോട്ടോ),
- ProRes RAW, Genlock സപ്പോര്‍ട്ട്.
- A19 പ്രോ ചിപ്പ്,
- 39 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് ബാറ്ററി ലൈഫ്.
- വില: പ്രോ (256GB) - ₹1,34,900; പ്രോ മാക്‌സ് (256GB) - ₹1,49,900
- ലഭ്യത: സെപ്റ്റംബര്‍ 19 മുതല്‍
4. ആപ്പിള്‍ വാച്ച് സീരീസ് 11
- വിശദാംശങ്ങള്‍:
- 24 മണിക്കൂര്‍ ബാറ്ററി ലൈഫ്,
- സ്ലീപ് സ്‌കോര്‍ ഫീച്ചര്‍,
- ഹൈപ്പര്‍ടെന്‍ഷന്‍ ഡിറ്റക്ഷന്‍ (FDA ക്ലിയറന്‍സിനായി കാത്തിരിക്കുന്നു),
- 5G കണക്റ്റിവിറ്റി, ഇരട്ടി സ്‌ക്രാച്ച് റെസിസ്റ്റന്റ് ഡിസ്‌പ്ലേ.
- വില: ₹46,900 മുതല്‍
- വിൽപന: സെപ്റ്റംബര്‍ 19 മുതല്‍
5. ആപ്പിള്‍ വാച്ച് അള്‍ട്രാ 3
- വിശദാംശങ്ങള്‍
- LTPO OLED ഡിസ്‌പ്ലേ
- Waypoint ഫീച്ചർ
- സാറ്റലൈറ്റ് കണക്റ്റിവിറ്റി
- ബ്ലാക്ക്, സില്‍വര്‍ നിറങ്ങള്‍
- വില: ₹89,900 മുതല്‍
- വിൽപന: സെപ്റ്റംബര്‍ 19 മുതല്‍
6. ആപ്പിള്‍ വാച്ച് എസ്ഇ 3
- വിശദാംശങ്ങള്‍:
- S10 ചിപ്പ്,
- 5G
- watchOS 26
- സ്ലീപ് സ്‌കോര്‍
- സ്ലീപ് അപ്നിയ അറിയിപ്പുകള്‍
- റിട്രോസ്പെക്ടീവ് ഓവുലേഷന്‍ എസ്റ്റിമേറ്റ്
- റിസ്റ്റ് ടെമ്പറേച്ചര്‍ സെന്‍സിംഗ്.
- വില: ₹25,900 മുതല്‍
- വിൽപന: സെപ്റ്റംബര്‍ 19 മുതല്‍
7. എയര്‍പോഡ്‌സ് പ്രോ 3
- വിശദാംശങ്ങള്‍
- ആക്റ്റീവ് നോയ്സ് ക്യാന്‍സലേഷന്‍
- ലൈവ് ട്രാന്‍സ്ലേഷന്‍
- IP57 റേറ്റിംഗ്ഹാര്‍ട്ട് റേറ്റ് സെന്‍സിംഗ്
- 50+ വര്‍ക്കൗട്ട് ട്രാക്കിംഗ്
- 8 മണിക്കൂര്‍ (ANC) / 10 മണിക്കൂര്‍ (ട്രാന്‍സ്പെരന്‍സി മോഡ്) ബാറ്ററി
- വില: ₹25,900
- ലഭ്യത: സെപ്റ്റംബര്‍ 19 മുതല്‍
Content Highlights: Apple`s September 2025 event unveiled iPhone 17 models, Apple Watch Series 11, AirPods Pro 3, etc