ട്രംപ് ഭരണകൂടത്തിന്റെ ഇടപെടൽ; മിത്തോസ്, ഫേബിൾ മോഡലുകൾ പിൻവലിച്ച് ആന്ത്രോപിക്

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ്. | Photo - AFP
1. പ്രതീകാത്മകചിത്രം 2. ഡൊണാള്‍ഡ് ട്രംപ്. | Photo - AFP

മുംബൈ: നിർമിതബുദ്ധി മോഡലുകളായ മിത്തോസ് 5, ഫേബിൾ 5 ആഗോള വിപണിയിൽനിന്ന് പിൻവലിച്ച് ആന്ത്രോപിക്. അമേരിക്കൻ ഭരണകൂടത്തിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി. ദേശസുരക്ഷയെ മുൻനിർത്തി ഫേബിൾ 5, മിത്തോസ് 5 എ.ഐ. മോഡലുകളിൽ വിദേശ പൗരർക്ക് പ്രവേശനം നൽകരുതെന്ന് ട്രംപ് ഭരണകൂടം കമ്പനിക്കു നിർദേശം നൽകുകയായിരുന്നു. ഇതേത്തുടർന്ന് അമേരിക്കയിലടക്കമുള്ള ഉപയോക്താക്കളുടെ ലൈസൻസ് കമ്പനി പിൻവലിച്ചിട്ടുണ്ട്.

അതേസമയം, ദേശസുരക്ഷയിൽ ക്ലോഡ് പ്ലാറ്റ്‌ഫോമിലുള്ള ഈ നിർമിതബുദ്ധി ടൂളുകൾ എത്തരത്തിലാണ് ഭീഷണിയാകുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല. സൈബർ സുരക്ഷാരംഗത്തെ പിഴവുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള മോഡലായാണ് മിത്തോസ് 5 അറിയപ്പെടുന്നത്. ഇതുവരെയുള്ള സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലെ പിഴവുകൾ കണ്ടെത്തി പരിഹരിച്ച് സൈബർ ആക്രമണങ്ങൾക്കു തടയിടാനാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്. സൈബർ ആക്രമണഭീഷണി മുൻനിർത്തി തിരഞ്ഞെടുത്ത ഗ്രൂപ്പുകൾക്കുമാത്രമാണ് ഇതിൽ പ്രവേശനം അനുവദിച്ചിരുന്നത്.

മിത്തോസ് ഇന്ത്യയിലടക്കം കൂടുതൽ ഗ്രൂപ്പുകളിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നൽകാൻ അടുത്തിടെയാണ് ആന്ത്രോപിക് തീരുമാനിച്ചത്. ഇതാണ് നിർമിതബുദ്ധിക്കായി നയരൂപവത്കരണത്തിന് ട്രംപ് ഭരണകൂടം വേഗം കൂട്ടിയതെന്ന് കരുതുന്നു. മിത്തോസ് ക്ലാസിലുള്ള മറ്റൊരു ക്ലോഡ് പ്ലാറ്റ്‌ഫോമാണ് ഫേബിൾ 5.

Content Highlights: Anthropic has withdrawn Mythos 5 and Fable 5 AI models globally., The decision follows 2026 US government directives regarding national security., Mythos 5 was designed for identifying cyber security vulnerabilities., Access to these models is now restricted to comply with new federal policies., The move highlights increasing government oversight on advanced AI tools.