ആപ്പിൾ ഐക്ലൗഡും മറ്റ് സേവനങ്ങളും സൗജന്യമായി നേടാം! പ്രഖ്യാപനവുമായി എയർടെൽ

#ടെക്നോളജി ഡെസ്ക്
Photo: REUTERS
Photo: REUTERS

എയർടെൽ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ ഐക്ലൗഡ്+ സേവനം സൗജന്യമായി നേടാൻ അവസരം. ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്ന എയർടെൽ വരിക്കാർക്കാണ് ഈ ആനുകൂല്യം നേട്ടമാവുക. 999 രൂപയ്ക്കോ അതിനു മുകളിലുള്ള ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനുകളുടെ വരിക്കാർക്കാണ് ആപ്പിൾ ടിവി, ആപ്പിൾ ആർക്കേഡ് എന്നിവ ഉൾപ്പെടുന്ന ഐക്ലൗഡ്+ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാനാവുക.

ഇതുവഴി ഉപയോക്താക്കൾക്ക് ആപ്പിളിന്റെ ഐക്ലൗഡ് സ്റ്റോറേജ് ഉപയോഗിക്കാനാവും. ഫോട്ടോകളും ഫയലുകളും പാസ്‌വേഡുകളും കോൺടാക്ട്‌സും ഉൾപ്പെടുന്ന ഡാറ്റ ബാക്കപ്പ് ചെയ്യാൻ ഈ സൗകര്യം ഉപയോഗിക്കാം. ആപ്പിൾ ടിവിയിലെ ഒറിജിനൽ ഉള്ളടക്കങ്ങൾ ആസ്വദിക്കുകയും ചെയ്യാം. ഒറിജിനൽ സീരീസുകളും ചലച്ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. ആപ്പിൾ ആർക്കേഡിലെ നൂറുകണക്കിന് രസകരമായ ഗെയിമുകളും ഉപയോക്താക്കൾക്ക് ആസ്വദിക്കാനാവും. ഇൻ ആപ്പ് പർച്ചേസുകളോ പരസ്യങ്ങളോ ഗെയിമുകളിൽ ഉണ്ടാവില്ല.

999 രൂപയുടെ ഫാമിലി പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഫാസ്റ്റ്‌ലെയ്ൻ സാങ്കേതികവിദ്യയ്‌ക്കൊപ്പം പരിധികളില്ലാത്ത ഡാറ്റയും സ്പാമിൽനിന്നുള്ള സംരക്ഷണവും ലഭിക്കും.

ഉപയോക്താക്കൾക്ക് എയർടെൽ ആപ്പിലൂടെയോ എയർടെൽ സ്റ്റോർ സന്ദർശിച്ചോ ഈ പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം.

Content Highlights: Airtel is offering free Apple iCloud+, Apple TV, and Apple Arcade subscriptions to customers using family postpaid plans of Rs 999 and above.