താങ്ങാവുന്ന വില, സ്റ്റൈലിഷ് ഡിസൈനും മികച്ച ഫീച്ചറുകളും; വിവോ Y29 5G അവതരിപ്പിച്ചു

വിവോ Y29 5G സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ആകർഷകമായ ഫീച്ചറുകളും മികച്ച ഡിസൈനും ഉൾക്കൊള്ളിച്ചാണ് ഈ മോഡലിനെ വിവോ എത്തിച്ചത്. സ്ലിം ഡിസൈൻ ശൈലിയാണ് പ്രധാന സവിശേഷത. ഈ ഡിസൈൻ പ്രീമിയം ലുക്ക് സമ്മാനിക്കുന്നുണ്ട്. സ്റ്റൈലിഷ് ഡിസൈനിനൊപ്പം കരുത്തുറ്റ പ്രൊസസറുംകൂടി വരുന്നതോടെ ഫീച്ചറുകളാൽ സമ്പന്നമായ ഒരു ബജറ്റ് സ്മാർട്ഫോൺ എന്ന് Y29 5G യെ വിളിക്കാം. 13999 രൂപ മുതലാണ് വില.
സവിശേഷതകൾ
6.68 ഇഞ്ച് എൽ.സി.ഡി ഡിസ്പ്ലേ, 120 ഹെഡ്സ് റിഫ്രഷ് റേറ്റ്, 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, IP64 റേറ്റിങ്, 300 ശതമാനം സൗണ്ട് ബൂസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ, സർകുലാർ ഡൈനാമിക് ലൈറ്റ് എന്നിവ പ്രത്യേകതകളാണ്.
മീഡിയടെക്ക് ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. ആന്‍ഡ്രോയിഡ് 14 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഫണ്‍ ടച്ച് 14 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
പിന്നിൽ ഡ്യുവൽ ക്യാമറ സെറ്റപ്പാണുള്ളത്. 50MP മെയിൻ ക്യാമറയും 8MP സെൽഫി ക്യാമറയുമാണുള്ളത്. എഐ നൈറ്റ് മോഡ്, സീൻ മോഡ്, എഐ ഫോട്ടോ എൻഹാൻസ്, എഐ എറയ്സ് എന്നീ ഫീച്ചറുകളും ഉൾക്കൊള്ളിച്ചിരിക്കുന്നു. 44W ഫാസ്റ്റ് ചാർജിങ് സപോർട്ടോടുകൂടിയ 5500mAh ബാറ്ററിയും വിവോ നൽകിയിട്ടുണ്ട്.
വിവോ ഓൺലൈൻ സ്റ്റോർ വഴി Y29 5G സ്വന്തമാക്കാം. ഗ്ലേസിയർ ബ്ലൂ, ടൈറ്റാനിയം ഗോൾഡ്, ഡയമണ്ട് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്.
വിവോ Y29 5G വില
4GB+128GB-13999 രൂപ
6GB+128GB-15499 രൂപ
8GB+128GB-16999 രൂപ
8GB+256GB-18999 രൂപ
Content Highlights: Vivo Y29 5G launched in India