ഗെയിമിങ്ങിന് അടിപൊളി, ക്യാമറയും കിടിലന്‍; സ്‌പെസിഫിക്കേഷനുകള്‍ നിറഞ്ഞ IQOO 13 ഇന്ത്യയിൽ പുറത്തിറങ്ങി

Photo | www.amazon.in
Photo | www.amazon.in

ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസറുമായി ഐഖൂ 13 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 50 മെഗാപിക്‌സലിന്റെ മൂന്ന് റിയര്‍ ക്യാമറകളാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. 144 ഹേര്‍ട്‌സ് റിഫ്രഷ് റേറ്റിലുള്ള 6.82 ഇഞ്ച് വരുന്ന അമോഎല്‍.ഇ.ഡി. ഡിസ്‌പ്ലേയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനത്തിലാണ് സെറ്റ് പ്രവര്‍ത്തിക്കുന്നത്. 

പവര്‍ഫുള്‍ ബാറ്ററി
6000 എംഎഎച്ച് ബാറ്ററി പവറുള്ള ഫോണിനൊപ്പം 120 വാട്‌സിന്റെ പവര്‍ഫുള്‍ ചാര്‍ജറും ലഭ്യമാണ്. കൂടാതെ IP68, IP69 റേറ്റിങ്ങും നല്‍കിയിട്ടുണ്ട്. അതിനാല്‍ പൊടിപടലങ്ങളെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള കഴിവുണ്ട്.
 
ഇന്ത്യയിലെ വില

അടിസ്ഥാന മോഡലിന് 54,999 രൂപയാണ് വില. 12 ജി.ബി. റാമും 256 ജി.ബി. സ്റ്റോറേജുമാണ് ബേസ് മോഡല്‍. 16 ജി.ബി. റാമും 512 ജി.ബി. സ്‌റ്റോറേജുമുള്ള ടോപ് മോഡലിന് 59,999 രൂപയാണ് വില. ലെജന്‍ഡ്, നാര്‍ഡോ ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്, 213 ഗ്രാമാണ് ഭാരം. 

ഡിസംബര്‍ 11 ഉച്ചയ്ക്ക് 12 മുതല്‍ ഐഖൂ 13 ഫോണുകള്‍ ആമസോണ്‍, ഐഖൂ ഇ-സ്‌റ്റോര്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് 3000 രൂപവരെ ഇളവ് ലഭിക്കും. കൂടാതെ ഐഖൂവിന്റെ മറ്റു ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5000 രൂപ ഡിസ്‌കൗണ്ടില്‍ എക്‌സ്‌ചേഞ്ച് സൗകര്യവുമുണ്ട്. 

മറ്റു പ്രത്യേകതകള്‍
രണ്ട് സിമ്മുകള്‍ (നാനോ + നാനോ), നാല് ആന്‍ഡ്രോയ്ഡ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകളും അഞ്ചുവര്‍ഷ സെക്യൂരിറ്റി അപ്‌ഡേറ്റുകളും (കമ്പനി പറയുന്നത് പ്രകാരം) 

Content Highlights: smart phone 1qoo 13 launched in india price and specifications