സാംസങ് എസ്23 അള്‍ട്ര സ്വന്തമാക്കാം, 31,000 രൂപയുടെ ഡിസ്‌കൗണ്ട്; കൂടുതലറിയാം

Samsung s23 ultra | Photo: Samsung
Samsung s23 ultra | Photo: Samsung

ഒരു ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഇത് പറ്റിയൊരു അവസരമാണ്. ഫ്‌ളിപ്കാര്‍ട്ടിലെ ഒരു ഡീലില്‍ സാംസങ് ഗാലക്‌സി എസ്23 അള്‍ട്ര 5ജി സ്മാര്‍ട്‌ഫോണ്‍ ഇപ്പോള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനാവും. 31000 രൂപയുടെ ലാഭത്തില്‍ ഫോണ്‍ വാങ്ങാനുള്ള അവസരമാണ് ലഭിക്കുന്നത്. ബാങ്ക് ഓഫറുകള്‍ പോലും ഇല്ലാതെയാണ് ഈ ഡിസ്‌കൗണ്ട്. 

109999 രുപയാണ് എസ്23 അള്‍ട്രയുടെ സാംസങ് സ്റ്റോറിലെ വില. ശക്തിയേറിയ ക്യാമറയും, എസ് പെന്നും, വലിയ സ്‌ക്രീനുമെല്ലാമുള്ള കിടിലം ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണാണിത്. ബാങ്ക് ഓഫര്‍ ഉള്‍പ്പടെ 75000 രൂപയ്ക്ക് ഇപ്പോള്‍ ഈ ഫോണ്‍ സ്വന്തമാക്കാനാവും. 

ഫ്‌ളിപ്കാര്‍ട്ടില്‍ 78939 രൂപയ്ക്കാണ് എസ്23 അള്‍ട്ര 5ജിയുടെ 256 ജിബി വേരിയന്റ് വില്‍പനയ്ക്കുള്ളത്. ഇതില്‍ 5 ശതമാനം ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഡിസ്‌കൗണ്ട് ലഭിക്കും. ഇതുവഴി 4000 രൂപയ്ക്കടുത്ത് ഡിസ്‌കൗണ്ട് ലഭിക്കും. ഇതുവഴി 75000 രൂപയില്‍ താഴെ വിലയ്ക്ക് ഫോണ്‍ സ്വന്തമാക്കാനാവും. 

ഇതിന് പുറമെ ആക്‌സിസ് ബാങ്ക് ഫ്‌ളിപ്കാര്‍ട്ട് ഡെബിറ്റ് കാര്‍ഡില്‍ 750 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും. 

സാംസങ് എസ് 23 അള്‍ട്ര സവിശേഷതകള്‍

6.8 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ പാനലാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. 

സ്‌നാപ്ഡ്രാഗണ്‍ 8ജെന്‍ ചിപ്പ്‌സെറ്റില്‍ 12 ജിബി വരെ റാം ഓപ്ഷനും 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമനാണ്. 5000 എംഎഎച്ച് ബാറ്ററിയില്‍ 45 വാട്ട് ചാര്‍ജിങ് സൗകര്യമുണ്ട്. 

200 എംപി പ്രധാന ക്യാമറ, 10 എംപി പെരിസ്‌കോപ് ലെന്‍സ്, 10 എംപി ടെലിഫോട്ടോ ലെന്‍സ്, 12 എംപി അള്‍ട്രാ വൈഡ് ലെന്‍സ് എന്നിവയാണ് ഫോണിന്റെ റിയര്‍ ക്യാമറയില്‍. 12 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിരിക്കുന്നത്. 


 

Content Highlights: Grab the Samsung Galaxy S23 Ultra 5G at a massive discount on Flipkart!