പുതിയ ബജറ്റ് ഫ്രണ്ട്ലി സ്മാർട്ഫോണുമായി സാംസങ്, ഗ്യാലക്‌സി F16 5G എത്തി, ഒപ്പം ഓഫറും

photo:Samsung
photo:Samsung

സാംസങ് ഗ്യാലക്‌സി F16 5G ഇന്ത്യയിൽ പുറത്തിറക്കി. സാംസങ് ഗ്യാലക്‌സി F15 5G യുടെ പിൻ​ഗാമിയായാണ് പുതിയ മോഡൽ എത്തിയത്. സാംസങ് ഇന്ത്യ വെബ്സൈറ്റിലൂടെയോ ഫ്ലിപ്കാർട്ട് വഴിയോ ഫോൺ സ്വന്തമാക്കാം. ഒഫിഷ്യൽ സ്റ്റോർ വഴി വാങ്ങുമ്പോൾ 1000 രൂപയുടെ കിഴിവ് സാംസങ് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. എസ്.ബി.ഐ, ആക്സിസ് ബാങ്ക് കസ്റ്റമേഴ്സിന് 1000 രൂപയുടെ പ്രത്യേക ഡിസ്കൗണ്ടും ലഭിക്കും. 
 
മീഡിയാടെക് ഡൈമെന്‍സിറ്റി 6300 ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 7 ഒഎസിലാണ് F16 പ്രവർത്തിക്കുന്നത്. ആറ് ഒഎസ് അപ്ഡേറ്റും ആറ് സെക്യൂരിറ്റി അപ്ഡേറ്റുകളും കമ്പനി ഉറപ്പുനൽകുന്നു.

6.7 ഇഞ്ച് ഫുൾ എച്ച്.ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിത്. 
50 മെഗാപിക്‌സല്‍ മെയിൻ‌ ക്യാമറ, 5 മെ​ഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടർ, 2 മെ​ഗാപിക്സൽ മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റും ഉണ്ട്. 13 മെ​ഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.  

25W ഫാസ്റ്റ് ചാർജിങ് സപോർട്ടുള്ള 5,000mAh ബാറ്ററി, 5G, 4G, വൈ ഫൈ, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റി എന്നിവയുമുണ്ട്. ബ്ലാക്ക്, ​ഗ്രീൻ, ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ഫോൺ സ്വന്തമാക്കാം. 

വില
4GB+128GB - 13,499
6GB+128GB - 14,999
8GB+128GB - 16,499

Content Highlights: Samsung Galaxy F16 5G launched India